രാഹുലിന് പകരം യുവിയ്ക്ക് അവസരം നല്‍കണമെന്ന് ചില ആരാധകര്‍ പറയുമ്പോള്‍. കോഹ്‌ലിയാണ് താരത്തെ ടീമില്‍ നിലനിര്‍ത്തുന്നതെന്ന വിമര്‍ശനവും മറ്റുചിലര്‍ ഉയര്‍ത്തുന്നു. അനുഷ്‌കയുടെ പുതിയ ചിത്രത്തെ പുകഴ്ത്തിയതിനാണ് രാഹുലിന് ടീമില്‍ അവസരം നല്‍കിയിരിക്കുന്നതെന്ന രസകരമായ വിമര്‍ശനവും ചിലര്‍ പറയുന്നുണ്ട്.
Also Read: 'ഒരാള്‍ എങ്ങനെയായിരിക്കണമെന്നത് അയാളുടെ ഇഷ്ടമാണ്'; വിമര്‍ശകരോട് കോഹ്ലി
ഓസീസിനെതിരായ ഏകദിന ടീമിലും ന്യൂസിലന്‍ഡിനെതിരായ ഏകദിന ടി20 ടീമിലും രാഹുല്‍ ഇടം നേടിയിട്ടുണ്ട്. അവസരം കാത്ത് നിരവധി താരങ്ങള്‍ പുറത്തിരിക്കുമ്പോഴാണ് ഫോം ഔട്ടായ താരത്തിന് ടീമിലെടുത്തതെന്നാണ് ഇവരുടെ വിമര്‍ശനം.
advertisement
Also Read: എന്താണ് ബോക്‌സിങ്ങ് ഡേ ക്രിക്കറ്റ് ?
ഇംഗ്ലണ്ടിനെതിരായ പരമ്പര മുതല്‍ സ്ഥിരത പുലര്‍ത്താന്‍ രാഹുലിന് കഴിഞ്ഞിരുന്നില്ല. നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് 48 റണ്‍സായിരുന്നു താരം നേടിയത്. നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ താരം ഉള്‍പ്പെട്ടിട്ടുമില്ല.