'ഒരാള്‍ എങ്ങനെയായിരിക്കണമെന്നത് അയാളുടെ ഇഷ്ടമാണ്'; വിമര്‍ശകരോട് കോഹ്ലി
Last Updated:
മെല്‍ബണ്‍: ഓസീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ പെരുമാറ്റത്തെക്കുറിച്ചുയര്‍ന്ന വിവാദങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഒരാള്‍ എങ്ങനെയായിരിക്കണമെന്നത് അയാളുടെ ഇഷ്ടമാണെന്നും എല്ലാവരും എന്നെ ഇഷ്ടപ്പെടണമെന്ന് ഞാനൊരിക്കലും ചിന്തിക്കാറില്ലെന്നും വിരാട് പറഞ്ഞു. മൂന്നാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
രണ്ടാം ടെസ്റ്റിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ താന്‍ പറഞ്ഞത് ഇത് തന്നെയാണെന്നും കോഹ്‌ലി വ്യക്തമാക്കി. 'എന്റെ ശ്രദ്ധ ടെസ്റ്റ് മത്സരം വിജയിക്കുന്നതിലാണ്. എന്റെ ടീമിന് നല്ലത് ചെയ്യുന്നതിനുവേണ്ടിയാണ്. എന്നെക്കുറിച്ച് വരുന്ന ലേഖനങ്ങളിലോ എന്നെക്കുറിച്ച് മറ്റുള്ളവര്‍ എന്ത് പറയുന്നതിലോ അല്ല ഓരോരുത്തര്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുണ്ട്, ഞാനതിനെ ബഹുമാനിക്കുന്നു. പക്ഷേ എന്റെ ശ്രദ്ധ ക്രിക്കറ്റിലും എന്റെ ടീമിന്റെ വിജയത്തിലുമാണ്,' കോഹ്ലി പറഞ്ഞു.
Also Read: അതെന്റെ സ്വപ്‌നമാണ്; ആഗ്രഹം വെളിപ്പെടുത്തി ചാഹല്‍
നേരത്തെ മത്സരത്തിനിടയിലെ കോഹ്‌ലിയുടെ അഗ്രഷനും മത്സരശേഷം പെയിനോട് പെരുമാറിയ രീതിയും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ നായകന്റെ പ്രതികരണം. പെയിനുമായുണ്ടായ സംഭവത്തെക്കുറിച്ച് പ്രതികരിച്ച താരം തങ്ങള്‍ അതിരുവിട്ടിട്ടില്ലെന്നും പറഞ്ഞു.
advertisement
'രണ്ടു ടീമുകളും ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നവരും ജയിക്കണമെന്ന് മാത്രം ചിന്തിക്കുന്നവരുമാണ്. മൈതാനത്ത് പലതും സംഭവിക്കാം. പക്ഷേ ഒരിക്കലും അതിര്‍വരമ്പ് കടന്നിട്ടില്ല. പെര്‍ത്തില്‍ സംഭവിച്ചത് എന്താണെന്ന് എനിക്കും ടിമ്മിനും അറിയാം. ഞങ്ങള്‍ അനാവശ്യമായി ഒന്നും ചെയ്തിട്ടില്ല. ഞങ്ങളുടെ ടീമിനെ നന്നായി നയിച്ച് എല്ലാവരും ആഗ്രഹിക്കുന്നതുപോലെ നല്ല രീതിയില്‍ കളിക്കണമെന്നേ ചിന്തിച്ചിട്ടുള്ളൂ.' വിരാട് പറഞ്ഞു.
Also Read: എന്താണ് ബോക്‌സിങ്ങ് ഡേ ക്രിക്കറ്റ് ?
കഴിഞ്ഞ മത്സരത്തിലെ തോല്‍വിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും വരുന്ന മത്സരത്തില്‍ മികച്ച പ്രകടനം നടത്തി ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 25, 2018 8:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഒരാള്‍ എങ്ങനെയായിരിക്കണമെന്നത് അയാളുടെ ഇഷ്ടമാണ്'; വിമര്‍ശകരോട് കോഹ്ലി