റാങ്കിംഗിൽ ബ്രസീൽ അഞ്ചാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക് താഴ്ന്നു. അതേസമയം ബ്രസീലിനെ മറികടന്ന് പോര്‍ച്ചുഗല്‍ അഞ്ചാമതെത്തി. വെനിസ്വേലയുമായുള്ള സമനിലയും ബൊളീവിയയോടുള്ള തോൽവിയുമുൾപ്പെടെ കഴിഞ്ഞ എട്ട് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമേ ബ്രസീൽ വിജയിച്ചിട്ടുള്ളൂ.
ഒന്നാം സ്ഥാനത്തെത്തിയ സ്പെയിന് 1875.37 പോയിന്റുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന് 1870.92 പോയിന്റും മൂന്നാം സ്ഥാനത്തായ അര്‍ജന്റീനയ്ക്ക് നിലവില്‍ 1870.32 പോയിന്റുമാണുമുള്ളത്. ഇന്ത്യ ഒരു സ്ഥാനം താഴേക്ക് പോയി 134-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മറ്റ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇംഗ്ലണ്ട് (4), നെതർലാൻഡ്‌സ് (7), ബെൽജിയം (8) എന്നിവ സ്ഥാനം നിലനിർത്തി. ക്രൊയേഷ്യ (9), ഇറ്റലി (10) എന്നിവ ഓരോ സ്ഥാനം മെച്ചപ്പെടുത്തി ആദ്യ പത്തിൽ ഇടം പിടിച്ചു.
advertisement
ഫിഫ ടോപ്പ് 10 ടീമുകൾ
- സ്പെയിൻ
- ഫ്രാൻസ്
- അർജന്റീന
- ഇംഗ്ലണ്ട്
- പോർച്ചുഗൽ
- ബ്രസീൽ
- നെതർലാൻഡ്സ്
- ബെൽജിയം
- ക്രൊയേഷ്യ
- ഇറ്റലി
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 18, 2025 4:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
FIFA Ranking | അർജന്റീനയുടെ ഒന്നാം സ്ഥാനം തെറിച്ചു; ബ്രസീലിനെ മറികടന്ന് പോര്‍ച്ചുഗല്‍
