TRENDING:

'ലോകകപ്പ് ഫൈനലിൽ ലോകസമാധാനവുമായി ബന്ധപ്പെട്ട സന്ദേശം അറിയിക്കണം'; സെലെൻസ്കിയുടെ ആവശ്യം FIFA തള്ളി

Last Updated:

ലോക സമാധാനവുമായി ബന്ധപ്പെട്ട വിഡിയോ സന്ദേശം അറിയിക്കാൻ അനുവദിക്കണമെന്നായിരുന്നു സെലൻസ്കി ഫിഫയോട് അഭ്യർഥിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകകപ്പ് ഫൈനൽ മത്സരത്തിൽ ലോകസമാധാനവുമായി ബന്ധപ്പെട്ട തന്റെ സന്ദേശം അറിയിക്കണമെന്ന യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയുടെ ആവശ്യം തള്ളി ഫിഫ. രാഷ്ട്രീയപരമായ എല്ലാ സന്ദേശങ്ങളില്‍ നിന്നും വിട്ടുനിൽക്കുകയാണെന്ന് ഫിഫ വ്യക്തമാക്തമാക്കി.
advertisement

ലോക സമാധാനവുമായി ബന്ധപ്പെട്ട വിഡിയോ സന്ദേശം അറിയിക്കാൻ അനുവദിക്കണമെന്നായിരുന്നു സെലൻസ്കി ഫിഫയോട് അഭ്യർഥിച്ചത്. എന്നാൽ രാഷ്ട്രീയപരമായ നിലപാടുകളിൽ നിന്നും മാറി നിൽക്കുകയാണ് ഫിഫ. ഖത്തറിലെ ലൈംഗിക ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ, കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്നെല്ലാ ഫിഫ പ്രതികരിച്ചിട്ടില്ല.

അതേസമയം രാഷ്ട്രീയപരവും സാമൂഹികപരവുമായ എല്ലാ പ്രതിഷേധങ്ങൾക്കും ഫിഫ വിലക്കിയിരുന്നു. . മഴവിൽ വർണമുള്ള ബാൻഡ് ധരിക്കുന്നതിൽ നിന്നും കളിക്കാരെ ഫിഫ വിലക്കിയിരുന്നു. രാഷ്ട്രീയ മാനം പ്രകടിപ്പിക്കുന്ന മറ്റു പതാകങ്ങളും ഫിഫ വിലക്കിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ലോകകപ്പ് ഫൈനലിൽ ലോകസമാധാനവുമായി ബന്ധപ്പെട്ട സന്ദേശം അറിയിക്കണം'; സെലെൻസ്കിയുടെ ആവശ്യം FIFA തള്ളി
Open in App
Home
Video
Impact Shorts
Web Stories