എന്താണ് റിസേര്‍വ് ഡേ?
മത്സരം നടക്കുന്ന അഞ്ചു ദിവസവും ഏതെങ്കിലും കാരണവശാല്‍ ഓവറുകള്‍ നഷ്ടമായാല്‍ അതിന് പകരം ആറാം ദിനത്തില്‍ കളി നടത്തുമെന്നാണ് ഐ സി സിയുടെ തീരുമാനം. ഒരു ദിവസം ആറ് മണിക്കൂര്‍വെച്ച് 30 മണിക്കൂറാണ് ടെസ്റ്റ് ഫൈനല്‍ നടക്കുക. മഴ, വെളിച്ചക്കുറവ് തുടങ്ങിയവ അനുഭവപ്പെട്ടാലാണ് റിസര്‍വ്വ് ദിനം ഉപയോഗിക്കുക. എന്നാല്‍ അഞ്ച് ദിവസത്തെ മത്സരത്തില്‍ ഫലം ഉണ്ടായില്ലെങ്കില്‍ ഈ റിസര്‍വ് ദിനം ഉപയോഗിക്കില്ല. അത് സമനിലയായി തന്നെ കാണുമെന്നാണ് ഐ സി സി നിയമം. മത്സരത്തിനിടെ സമയനഷ്ടമുണ്ടായാല്‍ ഐ സി സി മാച്ച് റഫറി, ടീമുകളെയും മാധ്യമങ്ങളെയും റിസര്‍വ് ദിനം എടുക്കുമോ എന്ന കാര്യം അറിയിക്കും. അഞ്ചാം ദിനത്തിന്റെ അവസാന മണിക്കൂറില്‍ മാത്രമാണ് റിസര്‍വ് ദിനം എടുക്കുമോ എന്ന് ഐ സി സി വ്യക്തമാക്കുക.
advertisement
ടീം ലൈനപ്പ് മാറ്റാനാകുമോ?
ടോസ് നടക്കാത്തതിനാല്‍ ടീം ലൈനപ്പ് മാറ്റാനും ഇരു ടീമുകള്‍ക്കും അവസരമുണ്ട്. ടോസ് നേടി കഴിഞ്ഞിരുന്നെങ്കില്‍ ഈ സാഹചര്യം ഉണ്ടാവുമായിരുന്നില്ല. മഴയെ തുടര്‍ന്ന് പിച്ചിലെയും ഔട്ട്ഫീല്‍ഡിലെയും സാഹചര്യങ്ങള്‍ തീര്‍ത്തും മാറിയിട്ടുണ്ടാവും. അശ്വിനെയും രവീന്ദ്ര ജഡേജയെയും പ്ലേയിങ് ഇലവനില്‍ ഇന്ത്യ ഉള്‍പെടുത്തിയിരുന്നു. അതേസമയം മഴ പെയ്തതിനാല്‍ പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യം സതാംപ്ടണിലുണ്ടാവും. ഈ സാഹചര്യത്തില്‍ അശ്വിനോ ജഡേജയോ പുറത്തിരിക്കേണ്ടി വന്നേക്കുമെന്ന് സൂചന.
ഇതുകൂടാതെ, ക്രിക്കറ്റിലെ വേറെ ചില കാര്യങ്ങളിലും ഐ സി സി പുതിയ നിയമങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്. ഡി.ആര്‍.എസ്. പരിശോധനയുടെ കാര്യത്തിലാണ് പുതിയ നിയമം. ഡി.ആര്‍.എസ്. അപ്പീലിന്റെ കാര്യമെടുത്താല്‍ ബാറ്റ്സ്മാന്‍ പുറത്തായ പന്തില്‍, ബാറ്റ് പന്തില്‍ തട്ടിയത് യഥാര്‍ത്ഥമായാണോ എന്നുള്ളത് ഫീല്‍ഡിങ് ക്യാപ്റ്റനും ഔട്ടായ ബാറ്റ്‌സ്മാനും അമ്പയറുമായി ആലോചിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഐ സി സി അറിയിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ പരാജയപെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഫൈനലിനായി ന്യൂസിലാന്‍ഡ് എത്തുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയെ പിന്നിലാക്കി ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. മറുഭാഗത്ത് ശക്തരായ ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനെയും തുടര്‍ച്ചയായ പരമ്പരകളില്‍ പരാജയപെടുത്തിയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലില്‍ വിജയിച്ചാല്‍ കിരീടനേട്ടത്തിനൊപ്പം ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനും ഇന്ത്യയ്ക്ക് സാധിക്കും.
