ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 93 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ ഒരു പ്രത്യേകതയുമായി ടീം ഇന്ത്യ മത്സരത്തിലിറങ്ങുന്നത്.
യശസ്വി ജയ്‌സ്വാൾ, വാഷിംഗ്ടൺ സുന്ദർ,ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരാണ് ഇന്ത്യയുടം പ്ലേയിംഗ് ഇലവണിലുള്ള ഇടം കൈയ്യൻ ബാറ്റ്സ്മാൻമാർ. മുമ്പ് പലതവണ ഇന്ത്യ ഇലവനിൽ നാല് ഇടംകൈയ്യൻമാരുമായി ഒരു ടെസ്റ്റ് മത്സരം കളിച്ചിട്ടുണ്ട്. എന്നാൽ 596 ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ആറ് ഇടംകൈയ്യൻ ബാറ്റ്‌സ്മാൻമാർ ഈഡൻ ഗാർഡൻസിലെ മത്സരത്തിൽ ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്റെ ഭാഗമാകുന്നത്.
advertisement
ദക്ഷിണാഫ്രിക്കയുമായുള്ള ഫ്രീഡം ട്രോഫി ടെസ്റ്റ് സീരീസിന്റെ ആദ്യമത്സരത്തിനായി ഇന്ത്യ പ്ലെയിംഗ് ഇലവനിൽ പ്രധാനമായും രണ്ട് മാറ്റങ്ങളാണ് വരുത്തിയത്. നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം തമിഴ്‌നാടിന്റെ ബി സായ് സുദർശനെയും പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കി. ഋഷഭ് പന്ത് ടീമി തിരിച്ചെത്തി.2024 ഫെബ്രുവരിക്ക് ശേഷം ആദ്യമായി അക്സർ പട്ടേൽ ആദ്യമായി ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്റെ ഭാഗമായി. രണ്ട് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയുമായുള്ള ഫ്രീഡം ട്രോഫി ടെസ്റ്റ് പരമ്പരയിലുള്ളത്
വാരിയെല്ലിന് പരിക്കേറ്റതിനാൽ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ കൊൽക്കത്തയിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ കളിക്കില്ല.എന്നാൽ കഴിഞ്ഞ മാസം പാകിസ്ഥാനിൽ നടന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ നിന്ന് വിട്ടുനിന്നതിന് ശേഷം ടെംബ ബവുമ ദക്ഷിണാഫ്രിക്കയുടെ പ്ലെയിംഗ് ഇലവനിൽ തിരിച്ചെത്തി. ഡെവാൾഡ് ബ്രെവിസും സെനുരൻ മുത്തുസാമിയും ടീമലില്ല.
പ്ലേയിംഗ് ഇലവണൺ
ഇന്ത്യ: യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ (സി), ഋഷഭ് പന്ത് (ഡബ്ല്യുകെ), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം, റയാൻ റിക്കൽടൺ, വിയാൻ മൾഡർ, ടെംബ ബാവുമ (സി), ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്‌സ്, കൈൽ വെറെയ്‌നെ (ഡബ്ല്യുകെ), സൈമൺ ഹാർമർ, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്
