1. 353 റണ്‍സ് വേണ്ടിയിരുന്ന ഓസീസ് ബാറ്റ്‌സ്മാന്‍മാരെ സ്വതന്ത്രമായി ബാറ്റ് വീശാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ബുമ്ര- ഭുനേശ്വര്‍ സഖ്യത്തിന്റെ ആദ്യ ഏഴ് ഓവറില്‍ ഓസീസ് നേടിയത് വെറും 19 റണ്‍സ് മാത്രം.
2. തുടക്കത്തില്‍ വിക്കറ്റ് പോകാതെ നോക്കി മധ്യ ഓവറുകളില്‍ ആഞ്ഞടിക്കാമെന്ന ഓസീസ് പദ്ധതിയും വിലപ്പോയില്ല. കുല്‍ദീപ്- ചഹല്‍ സഖ്യത്തിന്റെ ആദ്യ 16 ഓവറില്‍ ഓസീസിന് നേടാനായത് വെറും 81 റണ്‍സ്.
advertisement
3. മുപ്പത്തഞ്ചാം ഓവറിന് ശേഷം ഓസീസ് വേഗം കൂട്ടാന്‍ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. വാര്‍ണറുടെയും സ്മിത്തിന്റെയും ഖവാജയുടെയുമൊക്കെ മല്ലെപ്പോക്ക് അവര്‍ക്ക് തിരിച്ചടിയായി. കരിയറിയിലെ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധ സെഞ്ച്വറി നേടിയ വാര്‍ണര്‍ നേരിട്ട 84 പന്തില്‍ 50 ഉം ഡോട്ട് ബോളായിരുന്നു.
4. ഹാര്‍ദിക് പാണ്ഡ്യക്ക് സ്ഥാനക്കയറ്റം നല്‍കിയത് ഇന്ത്യന്‍ ടോട്ടല്‍ 350 പിന്നിടുന്നതില്‍ നിര്‍ണായകമായി. 37 ാം ഓവറില്‍ പാണ്ഡ്യ വരുമ്പോള്‍ റണ്‍ റേറ്റ് 5.94. ആയിരുന്നെങ്കില്‍ മടങ്ങുമ്പോഴത് 6.54 ആയി. പാണ്ഡ്യയും ധോണിയും രാഹുലും ചേര്‍ന്ന് നേടിയത് 44 പന്തില്‍ 86 റണ്‍സ്.
5.ഏകദിനങ്ങളില്‍ ഇന്ത്യയുടെ കരുത്താണെന്ന് വീണ്ടും തെളിയിച്ച ടോപ് ത്രീ. രോഹിതും ധവാനും കോലിയും ചേര്‍ന്ന് നേടിയത് 256 റണ്‍സ്. ഓസീസ് ബൗളര്‍മാരുടെ ആത്മവീര്യം കെടുത്തുന്ന രീതിയില്‍ ബാറ്റ് ചെയ്ത മൂവരും ബൗണ്ടറികള്‍ കൂടുതല്‍ അടിച്ചത് ഓവറിന്റെ ആദ്യ മൂന്ന് പന്തുകളില്‍.