'മാപ്പു പറഞ്ഞ് ശിക്ഷയും അനുഭവിച്ചു എന്നിട്ടും ഈ സമീപനം ശരിയല്ല' ആരാധകര്‍ക്കുവേണ്ടി സ്മിത്തിനോട് മാപ്പ് ചോദിച്ച് കോഹ്‌ലി
Last Updated:
അത്തരമൊരു മോശം മാതൃക ഇന്ത്യന്‍ ആരാധകര്‍ സൃഷ്ടിക്കരുതെന്ന് എനിക്ക് തോന്നി
ഓവല്‍: ഓസീസ് ഇന്ത്യ ലോകകപ്പ് പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് സ്മിത്തിനെ കൂവിയ ആരാധകരെ കോഹ്‌ലി തിരുത്തിയതായിരുന്നു. ഇന്ത്യന്‍ ഇന്നിങ്സിനിടെ ലൈനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സ്മിത്തിനെ ആരാധകര്‍ കൂവിവിളിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വിരാട് ഇന്ത്യന്‍ ആരാധകരെ തിരുത്തുകയും സ്മിത്തിനായി കൈയ്യടിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
പിന്നീട് മത്സരശേഷം സംഭവത്തെക്കുറിച്ച് സംസാരിച്ച ഇന്ത്യന്‍ നായകന്‍ സ്മിത്തിനോട് വ്യക്തിപരമായി മാപ്പ് ചോദിക്കുന്നെന്നും പറഞ്ഞു. ഇന്ത്യന്‍ ആരാധകരുടെ ഭാഗത്ത് നിന്ന് തെറ്റായ നീക്കം ഉണ്ടായതാണ് വിരാട് ക്ഷമ ചോദിക്കാന്‍ കാരണം. കൂവാന്‍ മാത്രം സ്മിത്ത് തെറ്റ് ചെയ്തതായി താന്‍ കരുതുന്നില്ലെന്നും ചെയ്ത കാര്യത്തിന് അദ്ദേഹം ക്ഷമ ചോദിച്ചതാണെന്നും വിരാട് പറഞ്ഞു.
Also Read: ഇതുകൊണ്ടാണ് ക്രിക്കറ്റ് ജെന്റില്‍ മാന്‍ ഗെയിം ആകുന്നത്; സ്മിത്തിനെ കൂവിയ കാണികളോട് കൈയ്യടിക്കാന്‍ ആവശ്യപ്പെട്ട് വിരാട്
'അദ്ദേഹം ഒരു തെറ്റ് ചെയ്തു. അതിന് മാപ്പു പറഞ്ഞു, ശിക്ഷ ഏറ്റു വാങ്ങി. സംഭവിച്ചതെല്ലാം സംഭവിച്ചു. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു. ടീമിനുവേണ്ടി മികച്ച ഇന്നിങ്ങ്‌സുകള്‍ കാഴ്ചവെക്കുന്നു. ഗ്യാലറിയില്‍ നിന്ന് ഇന്ത്യന്‍ ആരാധകര്‍ സ്മിത്തിനെ അവര്‍ കൂവുന്നത് കണ്ടപ്പോള്‍ അത്തരമൊരു മോശം മാതൃക ഇന്ത്യന്‍ ആരാധകര്‍ സൃഷ്ടിക്കരുതെന്ന് എനിക്ക് തോന്നി. മാത്രമല്ല കൂവാന്‍ മാത്രം അദ്ദേഹം എന്തെങ്കിലും ചെയ്തതായി എനിക്ക് വ്യക്തിപരമായി അഭിപ്രായവുമില്ല.' വിരാട് പറഞ്ഞു.
advertisement
മത്സരത്തിനിടെ കാണികള് കൂവി വിളിച്ചപ്പോള്‍ എന്താണിതെന്ന് ആഗ്യം കാണിച്ചായിരുന്നു വിരാട് ആരാധകരോട് കൈയ്യടിക്കാന്‍ ആവശ്യപ്പെട്ടത്. ഇത് കണ്ട സ്മിത്ത് വിരാടിന്റെ പുറത്ത് തട്ടുകയും ചെയ്തു. ഓവലിലെ മനോഹരമായ നിമിഷങ്ങള്‍ എന്നപേരില്‍ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 10, 2019 12:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മാപ്പു പറഞ്ഞ് ശിക്ഷയും അനുഭവിച്ചു എന്നിട്ടും ഈ സമീപനം ശരിയല്ല' ആരാധകര്‍ക്കുവേണ്ടി സ്മിത്തിനോട് മാപ്പ് ചോദിച്ച് കോഹ്‌ലി