TRENDING:

IPL 2025 : ഐപിഎല്‍ ലേലത്തില്‍ വന്‍ തുക നീക്കിവയ്ക്കാന്‍ സാധ്യതയുള്ള അഞ്ച് അണ്‍ക്യാപ്ഡ് താരങ്ങള്‍

Last Updated:

574 താരങ്ങളാണ് ഐപിഎല്‍ 2025 മെഗാലേലത്തില്‍ പങ്കെടുക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രതിഭയുള്ള താരങ്ങളെ കണ്ടെത്തുന്നതിനും അവ വികസിപ്പിക്കുന്നതിനും ഫ്രാഞ്ചൈസി മത്സരങ്ങളില്‍ ഐപിഎല്ലിന്(ഇന്ത്യൻ പ്രീമിയർ ലീഗ്) മുന്‍പന്തിയിലാണ് സ്ഥാനം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലം നവംബര്‍ 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കാനിരിക്കുകയാണ്. ഐപിഎല്‍ 2025 മെഗാലേലത്തിനായി 1574 താരങ്ങളാണ് പ്രാരംഭഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം 574 താരങ്ങളാണ് മെഗാലേലത്തില്‍ പങ്കെടുക്കുക.
advertisement

ഓരോ സീസണിലും ഇന്ത്യന്‍ ടീമിലേക്ക് പ്രതിഭയുള്ള താരങ്ങളെ ഐപിഎല്‍ സംഭാവന ചെയ്യാറുണ്ട്. ടൂര്‍ണമെന്റിലെ എല്ലാ ഫ്രൈഞ്ചൈസികള്‍ക്കും ഇന്ത്യക്കായി ഇതുവരെ കളിച്ചിട്ടില്ലാത്ത, എന്നാല്‍ നാളത്തെ താരങ്ങളാകാന്‍ സാധ്യതയുള്ള കളിക്കാരുടെ ഒരു പട്ടിക തന്നെ കയ്യിലുണ്ടാകാറുണ്ട്. 2024ലെ ഐപിഎല്ലില്‍ താരങ്ങളായിരുന്ന മായങ്ക് യാദവും ഹര്‍ഷിദ് റാണയും ഇതിന് ഉദാഹരണങ്ങളാണ്. 2025ലെ സീസണില്‍ ഇത്തരത്തില്‍ മികച്ച കളി പുറത്തെടുക്കാന്‍ സാധ്യതയുള്ള അഞ്ച് അണ്‍ക്യാപ്ഡ് താരങ്ങളെ പരിചയപ്പെടാം.

1. വൈഭവ് അറോറ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ഹര്‍ഷിത് റായുടെ പേസ് ബൗളിംഗ് പങ്കാളിയും തന്റെ ഭാരത്തിനും മുകളില്‍ പഞ്ച് ചെയ്ത് കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ വിജയ കീരീടത്തിലെത്തിച്ച താരവുമാണ് വൈഭവ് അറോറ. ഹാര്‍ഡ്-ലെങ്ത് പേസും കണ്‍ട്രോള്‍ പേസും നല്‍കുന്ന മികച്ച പവര്‍പ്ലേ ബൗളര്‍ കൂടിയാണ് അദ്ദേഹം. മികച്ച പ്രകടനത്തിനൊപ്പം പ്ലേഓഫ് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയിട്ടുള്ളതിനാൽ ഈ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് വൈഭവിന് ഉള്ളത്.

advertisement

2. അശുതോഷ് ശര്‍മ

കഴിഞ്ഞ സീസണിൽ പഞ്ചാബ് കിംഗ്‌സിലെ തിളക്കമാര്‍ന്ന താരങ്ങളിലൊന്നാണ് അശുതോഷ് ശര്‍മ. മികച്ച ഫിനിഷിംഗിന് പുറമെ പവര്‍-ഹിറ്റിംഗും താരം പുറത്തെടുത്തിട്ടുണ്ട്. 167 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. മികച്ച തുടക്കം നല്‍കുന്ന ടീമില്‍ നല്ല രീതിയില്‍ കളി നയിക്കാന്‍ അദ്ദേഹത്തിന് കഴിയും. ആഭ്യന്തരതലത്തില്‍ മികച്ച പ്രകടനം നടത്തുന്ന കളിക്കാരുടെ ദൗര്‍ഭല്യം നേരിടുന്ന ഈ കാലത്ത് ഈ 26കാരനെ തിരഞ്ഞെടുക്കുന്ന ടീമിന് പരമാവധി പ്രയോജനപ്പെടുത്താം.

3. അങ്ക്രക്ര‌ഷ് രഘുവംശി

advertisement

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ പേരാണ് അങ്ക്രക്ര‌ഷ് രഘുവംശിയുടേത്. 2022ലെ അണ്ടല്‍ 19 ലോകക്കപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ രഘുവംശിക്കായിരുന്നു. മികച്ച കളിപുറത്തെടുക്കാന്‍ ശേഷിയുള്ള അദ്ദേഹം അടുത്ത യശ്വന്ത് ജയ്‌സ്വാളായി വിലയിരുത്തപ്പെടുന്നു.

4. റാസിഖ് സലാം ദാര്‍

ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി 2024ല്‍ കളത്തിലിറങ്ങിയ റാസിഖിന് ടി20 ക്രിക്കറ്റില്‍ മികച്ച ബൗളറായി മാറാനുള്ള ശേഷിയുണ്ട്. മികച്ച വേഗതില്‍ ബോളെറിയുന്ന അദ്ദേഹം എമര്‍ജിംഗ് ഏഷ്യാ കപ്പില്‍ നാല് കളിയില്‍ നിന്ന് ഒന്‍പത് വിക്കറ്റുകള്‍ നേടിയിരുന്നു.

advertisement

5. അഭിനവ് മനോഹര്‍

കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് മതിയായ രീതിയില്‍ പ്രയോജനപ്പെടുത്താത്ത താരമായിരുന്നു അഭിനവ് മനോഹര്‍. കര്‍ണാടകയില്‍ നടന്ന മഹാരാജ ട്രോഫി ടി20 ടൂര്‍ണമെന്റില്‍ അവിശ്വസനീയമായ പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. മത്സരത്തിലെ മികച്ച കളിക്കാരനായ തിരഞ്ഞെടുത്ത അദ്ദേഹം 84.5 ശരാശരിയില്‍ 196.5 സ്‌ട്രൈക്ക് റേറ്റില്‍ 507 റണ്‍സാണ് നേടിയത്. ഏത് ടീമെടുത്താലും പരിചയസമ്പന്നനായ താരത്തിന് മധ്യനിരയില്‍ തകര്‍ത്തടിക്കാനുള്ള ശേഷിയുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2025 : ഐപിഎല്‍ ലേലത്തില്‍ വന്‍ തുക നീക്കിവയ്ക്കാന്‍ സാധ്യതയുള്ള അഞ്ച് അണ്‍ക്യാപ്ഡ് താരങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories