TRENDING:

ഫുട്‌ബോള്‍ ലോകകപ്പ്: ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകളെ ക്ഷണിച്ച് ഖത്തര്‍

Last Updated:

1983 ലും 2011 ലും ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കാണ് ഖത്തര്‍ ലോകകപ്പിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഖത്തര്‍: 2022 ല്‍ ഖത്തറില്‍ വെച്ച് നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ക്ഷണിച്ച് ഖത്തര്‍. 1983 ലും 2011 ലും ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കാണ് ഖത്തര്‍ ലോകകപ്പിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള കായിക ഇനം എന്ന രീതിയിലാണ് ക്രിക്കറ്റ് ചാമ്പ്യന്മാരെ ക്ഷണിക്കുന്നതെന്ന് ഖത്തര്‍ ലോകകപ്പ് സിഇഒ നാസര്‍ അല്‍ ഖറ്റെര്‍ പറഞ്ഞു.
advertisement

'1983 ല്‍ ലോകകപ്പ് നേടിയ ടീം അംഗങ്ങളില്‍ ചിലര്‍ അവിടെയുണ്ടെന്ന് അറിയാം. വിന്‍ഡീസിനെ തകര്‍ത്ത അവരെയും 2011 ലെ ലോകകപ്പ് ചാമ്പ്യന്മാരെയും ഖത്തര്‍ ലോകകപ്പിലേക്ക് ക്ഷണിക്കുകയാണ്.' ഖത്തര്‍ ലോകകപ്പ് സിഇഒ പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ക്ക് പുറമെ ഇന്ത്യയിലെ ഫുട്‌ബോള്‍ താരങ്ങളെയും ക്ഷണിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Also Read: 'കാലം ചെല്ലുംതോറും വീര്യം കൂടും'; മാലദ്വീപിനെതിരെ പടുകൂറ്റന്‍ സിക്സുമായി യുവി

കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. പിന്നീട് 2011 ല്‍ എംഎസ് ധോണിയും സംഘവും ഇന്ത്യയില്‍ വെച്ച് നടന്ന ലോകകപ്പിലും കിരീടം ചൂടി. ഇവയ്ക്ക് പുറമെ പ്രഥമ ടി20 ലോകകപ്പും ഇന്ത്യക്കായിരുന്നു. എംഎസ് ധോണി തന്നെയാണ് ഈ കിരീടവും ഉയര്‍ത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഫുട്‌ബോള്‍ ലോകകപ്പ്: ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകളെ ക്ഷണിച്ച് ഖത്തര്‍