'കാലം ചെല്ലുംതോറും വീര്യം കൂടും'; മാലദ്വീപിനെതിരെ പടുകൂറ്റന്‍ സിക്സുമായി യുവി

എയര്‍ ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയ താരം പടുകൂറ്റന്‍ സിക്‌സുമായാണ് കളംപിടിച്ചത്

News18 Malayalam
Updated: February 19, 2019, 2:12 PM IST
'കാലം ചെല്ലുംതോറും വീര്യം കൂടും'; മാലദ്വീപിനെതിരെ പടുകൂറ്റന്‍ സിക്സുമായി യുവി
yuvi
  • Share this:
മാലി: ക്രിക്കറ്റ് ലോകത്ത് വീണ്ടും വിസ്മയ കാഴ്ചയൊരുക്കി ഇന്ത്യന്‍ സീനിയര്‍ താരം യുവരാജ് സിങ്. മാലിയില്‍ മാലദ്വീപ് ക്രിക്കറ്റ് ടീമിനെതിരെ എയര്‍ ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയ താരം പടുകൂറ്റന്‍ സിക്‌സുമായാണ് കളംപിടിച്ചത്. റിവേഴ്‌സ് സ്വീപ്പ് ഷോട്ടിലൂടെ പന്ത് ഗ്യാലറിയിലേക്ക് പായിച്ച യുവിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വെറലായിരിക്കുകയാണ്.

ഫോം നഷ്ടത്തെതുടര്‍ന്ന് ദേശീയ ടീമിന് പുറത്ത് നില്‍ക്കുമ്പോഴാണ് വെടിക്കെട്ട് പ്രകടനത്തിലൂടെ താരം വീണ്ടും ശ്രദ്ധ നേടുന്നത്. മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിയും വൈസ് പ്രസിഡന്റ് ഫൈസല്‍ നസീമും അണിനിരന്ന ടീമിനെതിരെയായിരുന്നു യുവിയുടെ പ്രകടനം.

Also Read:  ഹലോ മിസ്റ്റര്‍ പെരേര, താങ്കള്‍ ലങ്കയ്ക്കായി നേടിയത് വെറും ജയമല്ല; ചരിത്ര നേട്ടം
പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട് ബ്രോഡിനെതിരെ ഒരോവറിലെ ആറുപന്തുകളും സിക്‌സറടിച്ച യുവരാജ് 2007 ലെ ടി20 ലോകകപ്പിലും 2011 ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ്. 2011 ലോകകപ്പിനു പിന്നാലെ അര്‍ബുദ ബാധിതനായി കളത്തിനു പുറത്തുപോയ താരം രോഗത്തെ തോല്‍പ്പിച്ച് തിരിച്ച് വന്നും ദേശീയ ടീമില്‍ നിര്‍ണായകപ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്നു.

മാലദ്വീപുമായുള്ള മത്സരത്തെക്കുറിച്ച് പ്രതികരിച്ച താരം രണ്ട് രാജ്യങ്ങളുടെ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ക്രിക്കറ്റ് തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നായിരുന്നു പറഞ്ഞത്.
First published: February 19, 2019, 2:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading