TRENDING:

ക്രിക്കറ്റ് കമന്‍ററിക്കിടെ നെഞ്ചുവേദന; മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Last Updated:

പെര്‍ത്തില്‍ നടക്കുന്ന ഓസ്‌ട്രേലിയ- വെസ്റ്റിന്‍ഡീസ് ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം കമന്ററി  നൽകുന്നതിനിടെ താരത്തിന്  അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു .

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ റിക്കി പോണ്ടിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെര്‍ത്തില്‍ നടക്കുന്ന ഓസ്‌ട്രേലിയ- വെസ്റ്റിന്‍ഡീസ് ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം കമന്ററി  നൽകുന്നതിനിടെ താരത്തിന്  അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു .
Ricky Ponting(Reuters)
Ricky Ponting(Reuters)
advertisement

ഉച്ചഭക്ഷണ സമയത്ത് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് താരം ഉടൻ തന്നെ സ്റ്റേ‌ഡിയം വിട്ടതായി  ഓസ്‌ട്രേലിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു.

ഓസ്‌ട്രേലിയ- വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുള്ള സെവന്‍ നെറ്റ് വര്‍ക്കസിന്‍റെ കമന്‍ററി പാനലില്‍ അംഗമാണ് 47കാരനായ റിക്കി പോണ്ടിങ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

“റിക്കി പോണ്ടിംഗ് സുഖമില്ല, ഇന്നത്തെ മത്സരത്തിന്‍റെ ബാക്കി ഭാഗത്തിന്‍റെ  കമന്‍ററി അദ്ദേഹം നൽകില്ല,” ബ്രോഡ്കാസ്റ്റർ ചാനൽ 7 ന്റെ വക്താവ് ഓസ്‌ട്രേലിയൻ മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ക്രിക്കറ്റ് കമന്‍ററിക്കിടെ നെഞ്ചുവേദന; മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories