TRENDING:

ലോകകപ്പിൽ ബ്രസീൽ പരിശീലകനായിരുന്ന ടിറ്റേയ്ക്ക് നേരെ ആക്രമണം; മാല കവർന്നു

Last Updated:

ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റ് ബ്രസീൽ ലോകകപ്പിൽനിന്ന് പുറത്തായതിന് പിന്നാലെ ടിറ്റേ പരിശീലക സ്ഥാനം രാജിവെച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയോ ഡി ജനീറോ: ഖത്തർ ലോകകപ്പിൽ ബ്രസീൽ ടീമിന്‍റെ പരിശീലകനായിരുന്ന ടിറ്റേയ്ക്ക് നേരെ ആക്രമണം ഉണ്ടായി. റിയോ ഡി ജനീറോയിലെ വീട്ടിന് സമീപത്തുവെച്ച് പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോഴാണ് ടിറ്റെ ആക്രമിക്കപ്പെട്ടത്. ലോകകപ്പിൽ ബ്രസീൽ പുറത്തായത് ചോദ്യം ചെയ്തുകൊണ്ട് ആക്രോശിച്ചെത്തിയ അക്രമി ടിറ്റെയെ മർദ്ദിക്കുകയായിരുന്നു. പിടിവലിക്കിടെ ടിറ്റേയുടെ മാല അക്രമി തട്ടിയെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
advertisement

ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റാണ് ബ്രസീല്‍ പുറത്തായത്. ബ്രസീൽ ലോകകപ്പിൽനിന്ന് പുറത്തായതിന് പിന്നാലെ ടിറ്റേ പരിശീലക സ്ഥാനം രാജിവെച്ചിരുന്നു.

2016ലാണ് ബ്രസീലിന്റെ പരിശീലകനായി ടിറ്റെ നിയമിക്കപ്പെടുന്നത്. ആ വർഷം തന്നെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് ടീമിനെ നയിക്കാൻ ടിറ്റേക്ക് കഴിഞ്ഞു. പരിശീലകനെന്ന നിലയിൽ മികച്ച പ്രകടനമാണ് ടിറ്റെ നടത്തിയത്. ടീമിനെ ഒത്തിണക്കമുള്ള സംഘമാക്കി മാറ്റാനും പുതിയ താരങ്ങളെ വളർത്തിക്കൊണ്ടുവരാനും ടിറ്റേയ്ക്ക് കഴിഞ്ഞു.

81 മത്സരങ്ങളിലാണ് ടിറ്റേ ബ്രസീലിന്‍റെ പരിശീലകനായിരുന്നത്. ഇതില്‍ 61 കളിയില്‍ ബ്രസീൽ വിജയത്തേരിലേറിയപ്പോൾ 12 മത്സരങ്ങള്‍ സമനിലയിലാവുകയും ഏഴ് കളി തോല്‍ക്കുകയും ചെയ്തു. അർജന്‍റീനയ്ക്കെതിരായ ഒരു മത്സരം കളിക്കാനാകാതെ ഉപേക്ഷിക്കുകയും ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോകകപ്പിൽ ബ്രസീൽ പരിശീലകനായിരുന്ന ടിറ്റേയ്ക്ക് നേരെ ആക്രമണം; മാല കവർന്നു
Open in App
Home
Video
Impact Shorts
Web Stories