മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗോവറും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. മാഞ്ചസ്റ്റര്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നേരത്തെ ബിസിസിഐക്ക് സന്ദേശമയച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സന്ദേശത്തില്‍ ടീമിനകത്തെ സാഹചര്യങ്ങളെ കുറിച്ച് കോഹ്ലി വിവരിക്കുന്നുണ്ടായിരുന്നുവെന്നും ഗോവര്‍ പറയുന്നു. നേരത്തെ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണും ഇന്ത്യക്കെതിരെ തിരിഞ്ഞിരുന്നു.
ഇപ്പോഴിതാ മുന്‍ ഇംഗ്ലണ്ട് താരം പോള്‍ ന്യൂമാനും ഇന്ത്യക്കെതിരെ രംഗത്തെത്തുകയാണ്. ഇന്ത്യന്‍ ടീം ടെസ്റ്റ് ക്രിക്കറ്റിനോട് ബഹുമാനം കാണിച്ചില്ലെന്നാണ് ന്യൂമാന്റെ പ്രധാന ആരോപണം. 'ഇന്ത്യയുടെ പരിശീലകന്‍ രവി ശാസ്ത്രിയുടെ പുസ്തക പ്രകാശനമാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് മാറ്റിവെക്കാന്‍ തന്നെ കാരണമായത്. 150 അടുത്ത് അളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്.'- പോള്‍ ന്യൂമാന്‍ പറഞ്ഞു.
advertisement
'കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായാല്‍ കളിക്കാമെന്നുള്ളതാണ് എല്ലാ രാജ്യങ്ങളും പിന്തുടര്‍ന്ന് പോരുന്നത്. ഇന്ത്യന്‍ ടീമിലെ താരങ്ങളുടെ ഫലം നെഗറ്റീവായിരുന്നു. എന്നിട്ടും അവര്‍ അവസാന ടെസ്റ്റില്‍ നിന്ന് പിന്മാറി. ടെസ്റ്റ് ക്രിക്കറ്റിനെ അവര്‍ ബഹുമാനിക്കുന്നില്ലെന്നുള്ളതിന് മറ്റെന്ത് തെളിവാണ് വേണ്ടത്? ഓവല്‍ ടെസ്റ്റിന് മുമ്പേ അവര്‍ രാജ്യത്തെ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി. ഇന്ത്യക്ക് കളിക്കാന്‍ താല്‍പര്യമില്ലെന്ന് തന്നെയല്ലേ ഇതില്‍ നിന്ന് മനസിലാക്കേണ്ടത്.'- ന്യൂമാന്‍ പറഞ്ഞു.
യുഎഇയില്‍ ആരംഭിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംപാദ മത്സരങ്ങള്‍ കളിക്കാനാണ് താരങ്ങള്‍ നേരത്തെ പുറപ്പെട്ടതെന്നും ന്യൂമാന്‍ ആരോപിച്ചു.
IND vs ENG | മാഞ്ചെസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചത് ഐപിഎല്‍ കാരണമല്ല; വിശദീകരണവുമായി സൗരവ് ഗാംഗുലി
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ കളിക്കാന്‍ ഇറങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതിന് പിന്നില്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കുന്ന ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ ആണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അവസാന ടെസ്റ്റ് ഉപേക്ഷിച്ചത് ഐപിഎല്‍ കാരണമല്ലെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി.
കോവിഡ് ഭീതി കാരണം ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറിയതാണ് മത്സരം റദ്ദാക്കാന്‍ കാരണമെന്ന് ഗാംഗുലി പറഞ്ഞു. 'താരങ്ങള്‍ കളിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ അവരെ അതിന് കുറ്റപ്പെടുത്താന്‍ കഴിയില്ല. അസിസ്റ്റന്റ് ഫിസിയോ യോഗേഷ് പര്‍മാറിന് താരങ്ങളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് നടത്തുന്ന സാഹചര്യത്തിലും അദ്ദേഹം താരങ്ങളുമായി അടുത്ത് ഇടപഴകിയിരുന്നു. അദേഹമാണ് താരങ്ങള്‍ക്ക് മസാജ് ചെയ്യാറുള്ളത്. താരങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് പര്‍മാര്‍. യോഗേഷ് പര്‍മാറിന് കോവിഡ് സ്ഥിരീകരിച്ചത് താരങ്ങളെ തകര്‍ത്തു. രോഗം പകര്‍ന്നിരിക്കാം എന്ന് താരങ്ങള്‍ ഭയപ്പെട്ടു' എന്നും ഗാംഗുലി ദ് ടെലഗ്രാഫിനോട് പറഞ്ഞു.