27 പന്തില്‍ 55 റണ്‍സാണ് സഞ്ജു നേടിയത്. അഞ്ച് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. മത്സരശേഷം മുന്‍ താരങ്ങളായ കൃഷ്ണമാചാരി ശ്രീകാന്ത്, ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരെല്ലാം സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തി.
ഇതില്‍ ശ്രീകാന്തിന്റെ വാക്കുകളാണ് ശ്രദ്ധേയമായത്. 'ദൈവമേ, എന്തൊരു കഴിവാണ് അവന്. നിങ്ങളുടെ ബാറ്റിംഗില്‍ നിന്ന് എനിക്ക് കണ്ണെടുക്കാനെ തോന്നുന്നില്ല.'- ശ്രീകാന്ത് ട്വിറ്ററില്‍ കുറിച്ചിട്ടു.
ഹര്‍ഭജനും സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തി. 'രാജസ്ഥാന്‍ റോയല്‍സിന്റെ ഗംഭീര പ്രകടനമാണ്. സഞ്ജുവിന്റെ പ്രകടനം എടുത്തു പറയേണ്ടിരിക്കുന്നു. യൂസ്വേന്ദ്ര ചഹല്‍ നന്നായി പന്തെറിയുകയും ചെയ്തു. എനിക്ക് അദ്ദേഹം തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.'- ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.
ഹൈദരാബാദിനെ 61 റണ്‍സിനാണ് രാജസ്ഥാന്‍ തകര്‍ത്തത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ പ്രകടനവും രാജസ്ഥന്റെ ഇന്നിങ്‌സില്‍ നിര്‍ണായകമായി ല്‍. 29 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഷിംറോണ്‍ ഹെട്‌മെയറും മത്സരത്തില്‍ തിളങ്ങി. 13 പന്തില്‍ മൂന്ന് സിക്‌സറും രണ്ടു ഫോറും സഹിതം 32 റണ്‍സാണ് താരം നേടിയത്.
ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ സഞ്ജു മറ്റൊരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സുകളെന്ന റെക്കോര്‍ഡാണ് സഞ്ജു സ്വന്തമാക്കിയത്. 110 സിക്സുകളാണ് നിലവില്‍ സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. മുന്‍ രാജസ്ഥാന്‍ താരം ഷെയ്ന്‍ വാട്സണെയാണ് താരം മറികടന്നത്. 110 സിക്സുകള്‍ സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്.

