ഏപ്രിൽ 14 ന് സിഡ്‌നിയിലെ ലോവർ നോർത്ത് ഷോറിലെ ക്രെമോൺ എന്ന സ്ഥലത്തു നിന്നാണ് മാക്ഗിലിനെ ബലംപ്രയോഗിച്ച് ഒരു വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. തുടർന്ന് സിഡ്നിയുടെ തെക്കുപടിഞ്ഞാറുള്ള ബെൽമോറിലേക്ക് കൊണ്ടുപോയി ഒരു മണിക്കൂറിനുശേഷം വിട്ടയച്ചു. ഏപ്രിൽ 20 വരെ മാക്ഗിൽ സംഭവം റിപ്പോർട്ട് ചെയ്തിരുന്നില്ല. ലക്ഷ്യം സാമ്പത്തികമാണെന്ന് പോലീസ് ആരോപിക്കുന്നു, പക്ഷേ പണം കൈമാറിയില്ല.
അതേസമയം മക്ഗിലിനെ പരിചയമുള്ള ഒരാളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ആരോപിച്ച് 27, 29, 42, 46 വയസ് പ്രായമുള്ള നാല് പേരെയാണ് ന്യൂ സൌത്ത് വെയിൽസ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കി.
advertisement
Also Read- ഓപ്പണിംഗ് പങ്കാളിയായ യശ്വസി ജയ്‌സ്വാളിന് സമ്മാനവുമായി ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍
മാക്ഗില്ലിന്റെ സമീപകാല പങ്കാളിയായ മരിയ ഓ മീഗറിന്റെ സഹോദരനും 46 കാരനുമായ മരിനോ സോതിറോ പൌലോസ് ആണ് കേസിലെ മുഖ്യ പ്രതി. സഹോദരന്മാരായ ഫ്രെഡറിക് (27), റിച്ചാർഡ് ഷാഫ് (29), മകൻ മിൻ ഗുയിൻ (42) എന്നിവരാണ് കേസിലെ പ്രതികളായ മറ്റ് മൂന്ന് പേർ. മാക്ഗില്ലിന്റെ സിഡ്നി ഹോമിന് സമീപം തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് മൂന്നാഴ്ച കഴിഞ്ഞാണ് മക്ഗിൽ പൊലീസിൽ പരാതി നൽകിയത്. ബുധനാഴ്ച രാവിലെ ആറുമണിയോടെ ക്രൈം സ്‌ക്വാഡ് ഡിറ്റക്ടീവുകൾ പ്രതികളെ അറസ്റ്റ് ചെയ്തു.
ഏപ്രിൽ 14 ന് രാത്രി എട്ടുമണിയോടെയാണ് ക്രീമോർണിലെ പാരാവൈൻ, വിൻ തെരുവുകളുടെ കവലയ്ക്ക് സമീപം 46 കാരനായ പ്രതി മാക്ഗിലിനെ ആക്രമിക്കുകയും ബലം പ്രയോഗിച്ചു തട്ടിക്കൊണ്ടുപോകുകയും ചെയ്തത്. കുറച്ച് സമയത്തിന് ശേഷം ഇവരെ മറ്റ് രണ്ട് പേർ സമീപിച്ചു, മാക്ഗിലിനെ ഒരു വാഹനത്തിൽ കയറ്റി. തുടർന്ന് ഇദ്ദേഹത്തെ ബ്രിംഗെല്ലിയിലെ കെട്ടിടത്തിലേക്കു കൊണ്ടുപോയി. അവിടെവെച്ച് രണ്ടുപേരും അജ്ഞാതനായ മറ്റൊരാളും ചേർന്ന് മക്ഗിലിനെ ആക്രമിക്കുകയും തോക്കുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂറിന് ശേഷം മാക്ഗിലിനെ ബെൽമോറിലേക്ക് കൊണ്ടുപോയി വിട്ടയച്ചതായി പോലീസ് പറയുന്നു.
