ട്രെന്റ് ബ്രിഡ്ജിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള, ഒന്നാം ദിവസ മത്സരത്തിനിടയിൽ ഒഴിഞ്ഞ ഇരിപ്പിടത്തിന് ചുറ്റും ഇരിക്കുന്ന കുറച്ച് സുഹൃത്തുക്കളുടെ കൂട്ടം ഉണ്ടായിരുന്നു. പിന്നീട്, ട്വിറ്റർ ഉപയോക്താക്കളിൽ ഒരാൾ ഒഴിഞ്ഞ കസേരയെ ചുറ്റിപ്പറ്റിയുളള സംശയത്തിന് നിവൃത്തി വരുത്തുകയായിരുന്നു. ജോൺ ക്ലാർക്ക് എന്ന വ്യക്തിയ്ക്ക് അയാളുടെ സുഹൃത്തുക്കൾ നൽകിയ ആദരമായി ആ ഇരിപ്പിടത്തെ കാണാം.
advertisement
കഴിഞ്ഞ 40 വർഷത്തിനിടെ ഒരു മത്സരം പോലും ജോൺ ക്ലാർക്ക് നഷ്ടപ്പെടുത്തിയിട്ടില്ല. എന്നാൽ അടുത്തിടെ അദ്ദേഹം മരിച്ചു. ജോൺ ക്ലാർക്ക് എന്ന തങ്ങളുടെ സുഹൃത്തിനെയും ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹത്തെയും ഓർക്കാനാണ് സുഹൃത്തുക്കൾ അദ്ദേഹത്തിന് വേണ്ടി ഒരു സീറ്റ് റിസർവ് ചെയ്തത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം കാണുമ്പോൾ ക്ലാർക്കിന്റെ അഭാവം സുഹൃത്തുക്കളെ വേദനിപ്പിച്ചു. അതിനാൽ, അദ്ദേഹത്തിനോടുള്ള തങ്ങളുടെ സ്‌നേഹപൂർവ്വമായ ഓർമ്മയ്ക്കായി തങ്ങൾക്കൊപ്പം ക്ലാർക്കിന്റെ ആത്മാവ് കളി കാണുന്നുണ്ടാവാം എന്ന പ്രതീക്ഷയിലാണ് അവർ തങ്ങൾക്കൊപ്പം ഒരു സീറ്റു കൂടി അധികമായി റിസർവ് ചെയ്ത് ഒഴിച്ചിട്ടത്.
2019 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടയിലും ഇത്തരത്തിലൊരു ക്രിക്കറ്റ് ആരാധനയുടെ കഥ നാം കേട്ടിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടയിലാണ് ആ വാർത്ത പത്രങ്ങളുടെ തലക്കെട്ടിൽ ഇടം പിടിച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ സൂപ്പർഫാൻ എന്ന പേര് സ്വന്തമാക്കിയ, എൺപത്തിയേഴ് വയസ്സുള്ള ചാരുലതാ പട്ടേൽ എന്ന മുത്തശ്ശി വീൽചെയറിൽ ഇന്ത്യൻ ക്രിക്കറ്റ് സംഘത്തെ തേടിയെത്തിയിരുന്നു.
അന്ന് വിരാട് കോലി ഈ മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങുന്ന ദൃശ്യങ്ങൾ വൈറലാകുകയും ചെയ്തിരുന്നു. 2020 ജനുവരിയിൽ ഈ മുത്തശ്ശി മരിച്ചെങ്കിലും ക്രിക്കറ്റിനോടുള്ള ആരാധനയും അഭിനിവേശവും ചാരുലതാ പട്ടേൽ എന്ന മുത്തശ്ശിയെ അനശ്വരയാക്കുന്നു.