ജർമ്മനി ആതിഥേയത്വം വഹിച്ച 2006-ൽ പോർച്ചുഗീസിനുവേണ്ടി അരങ്ങേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 2010 (ദക്ഷിണാഫ്രിക്ക), 2014 (ബ്രസീൽ), 2018 (റഷ്യ) എന്നീ വർഷങ്ങളിലും ലോകകപ്പിൽ കളിച്ചു.
ലോകകപ്പിന് പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണെങ്കിലും ക്ലബ് ഫുട്ബോളിലെ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അതിന് കാരണം മറ്റൊന്നുമല്ല, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്താക്കിയതാണ്.
Also Read- നാടകീയാന്ത്യം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു
advertisement
ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനായി ലോകത്തെ മുൻനിര ക്ലബുകൾ മത്സരരംഗത്തുണ്ട്. ക്ലബ് ഫുട്ബോളിലെ ഗോൾ സ്കോറർമാരിൽ മുൻനിരയിലാണ് റൊണാൾഡോയുടെ സ്ഥാനം. അതുകൊണ്ടുതന്നെ അദ്ദേഹം അടുത്തതായി ഏത് ക്ലബിൽ ചേരുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കായികലോകം.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ മത്സരിക്കുന്ന ടീമുകൾ
1) ചെൽസി
2) ബയേൺ മ്യൂണിക്ക്
3) പി.എസ്.ജി
4) ന്യൂകാസിൽ യുണൈറ്റഡ്