TRENDING:

'ഇതിഹാസങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ നിര്‍ദേശങ്ങള്‍ നല്‍കേണ്ട ഗതികേടില്‍'

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസീസ് ടീമിന്റെ മോശം പ്രകടനത്തിനെതിരെ സീനിയര്‍ താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. ടീം സെലക്ഷനെതിരെയാണ് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ നാലാം ടെസ്റ്റിനു വേണ്ട ഓസീസ് ടീമിനെ സ്റ്റീവ് വോ നിര്‍ദേശിച്ചിരുന്നു. ഇതോടെ ഓസീസ് ക്രിക്കറ്റിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി.
advertisement

ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സെലക്ഷന്‍ കമ്മിറ്റിയാണ് ഓസീസിന് ഇപ്പോഴുള്ളതെന്നും ഇതിഹാസ താരങ്ങള്‍ക്കു വരെ നിര്‍ദേശങ്ങള്‍ നല്‍കാനായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇടേണ്ട അവസ്ഥയാണെന്നും ഗാംഗുലി പറഞ്ഞു. സ്റ്റീവ് വോയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്താണ് ഗാംഗുലി ഓസീസിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയത്.

Also Read: കോഹ്ലി ലോക ഏകദിന ഇലവന്‍ നായകൻ, ഇന്ത്യയിൽ നിന്ന് 4 പേർ ടീമിൽ

ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ ഒഴിവാക്കി ലെഗ് സ്പിന്‍ ഓള്‍റൗണ്ടര്‍ മാര്‍നസ് ലബുഷെയ്‌നിനെ ഉള്‍പ്പെടുത്താനായിരുന്നു സ്റ്റീവ് വോ നിര്‍ദേശിച്ചത്. പരമ്പരയില്‍ മൂന്ന മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഓസീസ് ഒന്നിലും ഇന്ത്യ രണ്ടെണ്ണത്തിലും വിജയിച്ചിരിക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇതിഹാസങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ നിര്‍ദേശങ്ങള്‍ നല്‍കേണ്ട ഗതികേടില്‍'