2018ലെ ലോക ഏകദിന ഇലവൻ നായകനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം ഏകദിനത്തിൽ കാഴ്ചവെച്ച മികച്ച പ്രകടനമാണ് കോഹ്‌ലിയെ നേട്ടത്തിന് അർഹനാക്കിയത്. കോഹ്‌ലിക്ക് പുറമെ രോഹിത് ശർമ്മ, കുൽദീപ് യാദവ്, ജസ്പ്രീത് ബൂംറ എന്നിവരും ടീമിൽ ഉണ്ട്. ഇംഗ്ലണ്ടിൽ നിന്ന് മൂന്ന് താരങ്ങൾ ഇടംപിടിച്ചപ്പോൾ ഓസ്‌ട്രേലിയൻ ടീമിൽ നിന്ന് ആരും ഉൾപ്പെട്ടില്ല.
പോയവർഷം 14 ഏകദിനങ്ങളിൽ നിന്നായി 133.55 ശരാശരിയിൽ 1200 റൺസാണ് കോഹ്ലി നേടിയത്. ആറ് സെഞ്ചുറികളും മൂന്ന് അർധസെഞ്ചുറികളുമാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്.
ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്ത ലോക ഇലവൻ-
രോഹിത് ശർമ (ഇന്ത്യ), ജോണി ബയർസ്റ്റോ (ഇംഗ്ലണ്ട്), ജോ റൂട്ട് (ഇംഗ്ലണ്ട്), വിരാട് കോഹ്ലി (ക്യാപ്റ്റൻ), ഷിംറോൺ ഹെറ്റ്മയർ (വെസ്റ്റിൻഡീസ്), ജോസ് ബട്ലർ (ഇംഗ്ലണ്ട്, വിക്കറ്റ് കീപ്പർ), തിസാര പെരേര (ശ്രീലങ്ക), റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ), കുൽദീപ് യാദവ് (ഇന്ത്യ), മുസ്താഫിസുർ റഹ്മാൻ (ബംഗ്ലാദേശ്), ജസ്പ്രീത് ബുംറ (ഇന്ത്യ)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.