ഐഎസ്ഐഎസ് (ISIS) കശ്മീര്‍ എന്ന മെയില്‍ ഐഡിയിൽ നിന്നും ഗംഭീറിന്റെ ഔദ്യോഗിക മെയിൽ ഐഡിയിലേക്കായിരുന്നു ഭീഷണി സന്ദേശങ്ങൾ വന്നത്. ആദ്യം ലഭിച്ച മെയിലിൽ ഗംഭീറിനെയും കുടുംബത്തെയും വധിക്കുമെന്ന ഭീഷണിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ രണ്ടാമത്തെ മെയിലിൽ ഞങ്ങള്‍ നിങ്ങളെ കൊല്ലണമെന്ന ഉദ്ദേശത്തില്‍ തന്നെയാണുണ്ടായിരുന്നത്. പക്ഷേ ഇന്നലെ നിങ്ങള്‍ രക്ഷപ്പെട്ടുവെന്നാണ് സന്ദേശം വിശദമാക്കുന്നത്. കുടുംബവും സ്വന്തം ജീവനും വിലകൽപ്പിക്കുന്നുണ്ടെങ്കിൽ കശ്മീർ വിഷയങ്ങളിൽ നിന്നും അകന്ന് നിൽക്കുക എന്ന മുന്നറിയിപ്പ് കൂടി സന്ദേശത്തിൽ ഉണ്ടായിരുന്നു. ഗൗതം ഗംഭീറിന്‍റെ ഡൽഹിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങളും രണ്ടാമത് ലഭിച്ച സന്ദേശത്തിൽ ഉണ്ടായിരുന്നു.
advertisement
ഗംഭീര്‍ ഡല്‍ഹി പൊലീസില്‍ (Delhi Police) പരാതി നല്‍കിയതിനെ തുടര്‍ന്ന് വീടിന് സുരക്ഷ വര്‍ധിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. 'ഇ മെയില്‍ വഴി ഗൗതം ഗംഭീറിന് ഐസിസ് കശ്മീരില്‍ നിന്ന് വധഭീഷണിക്കത്ത് ലഭിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു'- ഡൽഹി സെൻട്രൽ ഡിസിപി ശ്വേത ചൗഹാന്‍ പറഞ്ഞു.
ഗംഭീറിന് എന്തുകൊണ്ടാണ് ഭീഷണി സന്ദേശം അയച്ചതെന്ന് വ്യക്തമല്ലെന്നും രണ്ടാമത് ലഭിച്ച സന്ദേശത്തിൽ ഉണ്ടായിരുന്ന വീഡിയോ ദൃശ്യങ്ങൾ യൂട്യൂബിൽ നിന്നുള്ളവയാണെന്നും ഗംഭീറിന്റെ ഏതോ ഒരു ആരാധകൻ 2020 നവംബറിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് ഇതെന്നുമാണ് പോലീസ് പറഞ്ഞത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കേസ് പുരോഗമിക്കുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് വിഭാഗങ്ങളുമായി പങ്കുവെക്കുന്നതായിരിക്കുമെന്നും പോലീസ് അറിയിച്ചു.
2018ലാണ് ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗംഭീർ പിന്നീട് രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു. 2019ല്‍ കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എംപിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
2019ലും ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. തനിക്ക് ഫോണിലൂടെ വധഭീഷണികള്‍ വരുന്നുണ്ടെന്നും സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ഗംഭീര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. തനിക്കും കുടുംബത്തിനും ലഭിച്ച വധഭീഷണിയെക്കുറിച്ച് ഷാഹ്ദാര ഡെപ്യൂട്ടി കമ്മീഷണര്‍ക്കും മറ്റ് മേലുദ്യോഗസ്ഥര്‍ക്കും ഗംഭീര്‍ പരാതി നല്‍കിയിരുന്നു.