TRENDING:

Gautam Gambhir |'ഭാഗ്യം കൊണ്ടു മാത്രമാണ് അവനൊക്കെ ടീമില്‍ തുടരുന്നത്'; ഇന്ത്യന്‍ താരത്തിനെതിരെ ഗൗതം ഗംഭീര്‍

Last Updated:

ഇത് താരത്തിന് ലഭിച്ചേക്കാവുന്ന അവസാന അവസരമായിരിക്കുമെന്നും ഗംഭീര്‍ മുന്നറിയിപ്പ് നല്‍കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യ-ന്യൂസിലാന്‍ഡ് (India vs New Zealand) ടെസ്റ്റ് പരമ്പരയ്ക്ക്(Test series) നാളെ തുടക്കമാകാനിരിക്കെ ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനയ്‌ക്കെതിരെ(Ajinkya Rahane) തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍(Gautam Gambhir). വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യയെ നയിക്കുന്നത് ഉപനായകന്‍ അജിന്‍ക്യ രഹാനെയാണ്. അദ്ദേഹത്തിന്റെ നിലവിലെ മോശം ഫോം ചൂണ്ടിക്കാട്ടിയാണ് ഗംഭീറിന്റെ പരാമര്‍ശം.
gautam-gambhir
gautam-gambhir
advertisement

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ അജിന്‍ക്യ രഹാനെയ്ക്ക് സാധിച്ചത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് ഗൗതം ഗംഭീര്‍ പറയുന്നത്. ഇത് രഹാനെയ്ക്ക് ലഭിച്ചേക്കാവുന്ന അവസാന അവസരമായിരിക്കുമെന്നും ഗംഭീര്‍ മുന്നറിയിപ്പ് നല്‍കി.

'ഇപ്പോഴും ടീമിന്റെ ഭാഗമാകാന്‍ സാധിക്കുന്നത് രഹാനെയുടെ ഭാഗ്യമാണ്. ക്യാപ്റ്റനായതുകൊണ്ട് മാത്രമാണ് അവന് ഇക്കുറി ടീമിലിടം നേടുവാന്‍ സാധിച്ചത്. പക്ഷേ അവന് വീണ്ടും ഒരു അവസരം കൂടെ ലഭിച്ചിരിക്കുന്നു. അതവന് വിനിയോഗിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഹനുമാ വിഹാരി ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന തീരുമാനം എന്നെ തീര്‍ത്തും അത്ഭുതപെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ പരിശീലനം ഇന്ത്യന്‍ എ ടീമിന്റെ പര്യടനത്തില്‍ ലഭിക്കുകയില്ല. അജിന്‍ക്യ രഹാനെയ്‌ക്കോ മധ്യനിരയിലെ മറ്റേത് ബാറ്റ്സ്മാനോ പകരക്കാരനാകാന്‍ അവന് സാധിക്കും.'- ഗൗതം ഗംഭീര്‍ പറഞ്ഞു.

advertisement

ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. കൂടാതെ ഓപ്പണര്‍ കെ എല്‍ രാഹുല്‍ പരിക്ക് മൂലം പുറത്തായതും ഇന്ത്യയ്ക്ക് തിരിച്ചടിയാകും. സൂര്യകുമാര്‍ യാദവിനെയാണ് കെ എല്‍ രാഹുലിന് പകരക്കാരനായി ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. വിശ്രമത്തിന് ശേഷം മുംബൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റോടെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടീമില്‍ തിരിച്ചെത്തും.

India vs Pakistan |ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് വേദിയാകാന്‍ തയ്യാറാണ്: ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍

advertisement

ഇന്ത്യ- പാകിസ്ഥാന്‍ ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ക്ക് വേദിയാകാന്‍ തയ്യാറാണെന്ന് അറിയിച്ച് ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍ ഫലക്‌നാസ്. 2006ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര അന്ന് 1-0ന് പാകിസ്ഥാന്‍ നേടുകയായിരുന്നു. അതിനു ശേഷം മൂന്ന് തവണ ഇരു രാജ്യങ്ങളും തമ്മില്‍ പരമ്പരകള്‍ കളിച്ചുവെങ്കിലും രണ്ട് തവണ ഇന്ത്യയിലും ഒരിക്കല്‍ യു എ ഇയിലും വച്ചായിരുന്നു മത്സരങ്ങള്‍.

ഇപ്പോഴിതാ ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ക്ക് വേദിയാകാന്‍ തയ്യാറാണെന്ന് ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചിരിക്കുകയാണ്. 'വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിരുന്നപ്പോള്‍ അത് ഒരു യുദ്ധം പോലെയായിരുന്നു. പക്ഷേ അത് നല്ല യുദ്ധമായിരുന്നു. അതൊരു കായികയുദ്ധമായിരുന്നു. അതിമനോഹരവുമായിരുന്നു. അതിനാല്‍, ഇതാണ് ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. വര്‍ഷത്തിലൊരിക്കലോ വര്‍ഷത്തില്‍ രണ്ടോ തവണ പാകിസ്ഥാനെതിരെ ഇവിടെ വന്ന് കളിക്കാന്‍ ഇന്ത്യ തയ്യാറാവുകയാണെങ്കില്‍, അത് അതിശയകരമായിരിക്കും.'- ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഫലക്‌നാസ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

advertisement

ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ഇരു ടീമുകളുടെയും പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണത്തെ ടി20 ലോകകപ്പ് മത്സരത്തിനും ഈ ആവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്ഥാന്‍ ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ അവരുടെ ആദ്യ ജയം കൂടിയാണ് കുറിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
Gautam Gambhir |'ഭാഗ്യം കൊണ്ടു മാത്രമാണ് അവനൊക്കെ ടീമില്‍ തുടരുന്നത്'; ഇന്ത്യന്‍ താരത്തിനെതിരെ ഗൗതം ഗംഭീര്‍
Open in App
Home
Video
Impact Shorts
Web Stories