ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ അടുത്ത മുഖ്യ പരിശീലകൻ ചുമതലയേൽക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞെങ്കിലും അതാരാകുമെന്ന് പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മൂന്ന് വർഷത്തേക്ക് ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകും.
ബിസിസിഐ ഗംഭീറിനെ ടീം ഇന്ത്യയുടെ അടുത്ത മുഖ്യ പരിശീലകനായി നിയമിച്ചാൽ, മുൻ ക്രിക്കറ്റ് താരത്തിന് ഐപിഎൽ ചുമലതകളിൽ നിന്ന് ഒഴിയേണ്ടി വരും. രണ്ടു സീസണുകളിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ മെന്റർ ചെയ്ത ശേഷം, അതേ നിലയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് ഗംഭീർ എത്തുകയും, ശ്രേയസ് അയ്യർ നയിക്കുന്ന ടീമിനെ 10 വർഷത്തിന് ശേഷം മൂന്നാം കിരീട നേട്ടത്തിലേക്ക് എത്തിക്കുകയും ചെയ്തു.
advertisement
ഒരു വിടവാങ്ങൽ വീഡിയോ ചിത്രീകരിക്കാൻ ഗംഭീർ അടുത്തിടെ ഈഡൻ ഗാർഡൻസിൽ എത്തിയതായി റിപോർട്ടുണ്ട്. 'ടൈംസ് നൗ' റിപ്പോർട്ട് ചെയ്തതുപോലെ, ഈ വീഡിയോ കെകെആറുമായുള്ള അദ്ദേഹത്തിൻ്റെ ജൈത്രയാത്രയെ രേഖപ്പെടുത്തും.
"വിടവാങ്ങൽ വീഡിയോ ചിത്രീകരണം അധികം പ്രചാരം കൊടുക്കാത്ത കാര്യമായിരുന്നു. ഗംഭീർ തൻ്റെ ആരാധകരോട് ഒരു സന്ദേശത്തിലൂടെ വിടപറയാൻ ആഗ്രഹിച്ചു, അതായിരുന്നു ഈഡനിലെ വീഡിയോ ചിത്രീകരണം," പേര് പരാമർശിക്കാത്ത ഒരുറവിടത്തിൽ നിന്നും ലഭിച്ച വിവരം ഇങ്ങനെ.
അതേസമയം, ഈഡൻ ഗാർഡനിൽ നിന്നുള്ള ഗംഭീറിൻ്റെ ഏതാനും ചിത്രങ്ങൾ അദ്ദേഹം ജൂലൈ 5 ന് കൊൽക്കത്ത സന്ദർശിച്ച വീഡിയോ ഷൂട്ടിൽ നിന്നുള്ളതാണെന്ന അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നിരുന്നാലും, ന്യൂസ് 18 ക്രിക്കറ്റ് നെക്‌സ്റ്റിന് അവകാശവാദങ്ങളുടെ ആധികാരികത പരിശോധിക്കാൻ കഴിഞ്ഞില്ല.
KKRമായും ഈഡൻ ഗാർഡൻസുമായും ഗംഭീറിന് ആഴത്തിലുള്ള ബന്ധമുണ്ട്. 2012ലും 2014ലും ഐപിഎൽ കിരീടം നേടിയ ടീമിനെ നയിച്ച ആദ്യ ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഒരു ബാറ്ററായി, 154 മത്സരങ്ങളിൽ നിന്ന് 31.24 ശരാശരിയിൽ 4217 റൺസാണ് ഗംഭീർ നേടിയത്.