TRENDING:

Euro Cup| യൂറോ കപ്പ്: മ്യൂനിക്കിൽ പോർച്ചുഗലിനെ ഗോൾമഴയിൽ മുക്കി ജർമനി; പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവം

Last Updated:

മൊത്തം ആറ് ഗോളുകൾ വീണ മത്സരത്തിൽ 4-2നാണ് ജർമനി പോർച്ചുഗലിനെ തകർത്ത് വിട്ടത്. കളിയിൽ പോർച്ചുഗൽ താരങ്ങളുടെ രണ്ട് സെൽഫ് ഗോളുകളും മത്സരഫലത്തിൽ നിർണായകമായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

ഇന്ന് ആദ്യം നടന്ന മത്സരത്തിൽ ഹംഗറി ഫ്രാൻസിനെ സമനിലയിൽ പിടിച്ചതോടെ ജയം മാത്രമേ തങ്ങളെ ടൂർണമെൻ്റിൽ പിടിച്ച് നിർത്തൂ എന്ന ബോധ്യത്തോടെ ഇറങ്ങിയ ജർമനി ആദ്യം മുതൽ തന്നെ പോർച്ചുഗൽ ബോക്സിൽ ആക്രമണങ്ങളുമായി ഇരമ്പിയെത്തി. അതിൽ നിന്ന് അവർ അഞ്ചാം മിനിറ്റിൽ തന്നെ പന്ത് വലയിൽ എത്തിച്ചെങ്കിലും, റഫറി നടത്തിയ പരിശോധനയിൽ ജർമൻ താരമായ ഗനാബ്രി ഓഫ്‌സൈഡ് ആയിരുന്നു എന്ന് തെളിഞ്ഞതോടെ ഗോൾ അനുവദിച്ചില്ല. പക്ഷേ ജർമനി അവിടെ നിർത്തിയില്ല പത്താം മിനിറ്റിൽ അവർ വീണ്ടും എത്തി. വലത് വിംഗിൽ നിന്നും ഉള്ളിലേക്ക് കയറി വന്ന് ഗോൾപോസ്റ്റിൻ്റെ വലത് മൂല ലക്ഷ്യമാക്കി കായ് ഹവേർട്സ് എടുത്ത ഷോട്ട് പോർച്ചുഗൽ ഗോളി റൂയി പട്രീഷ്യോ തടഞ്ഞു, പന്ത് തെറിച്ച് വീണ്ടും ജർമനിയുടെ താരമായ ഗനാബ്രിയുടെ അടുത്തേക്കാണ് പോയതെങ്കിലും വിദഗ്ധമായി തന്നെ അതും തടഞ്ഞ പട്രീഷ്യോ അപകടം ഒഴിവാക്കി.

advertisement

ജർമനി പോർച്ചുഗൽ ബോക്സിൽ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കെയാണ് കളിയുടെ ഗതി തിരിച്ച് പോർച്ചുഗൽ ഗോൾ നേടിയത്. ജർമനിക്ക് കിട്ടിയ കോർണറിൽ നിന്ന് വന്ന കൗണ്ടർ അറ്റാക്കിലാണ് പോർച്ചുഗൽ  ഗോൾ വന്നത്. ജർമൻ താരമായ ക്രൂസ് എടുത്ത ക്രോസിലേക്ക് ഉയർന്ന് ചാടി റൊണാൾഡോ ഹെഡ് ചെയ്ത പന്ത് വലത് വിങിൽ ബെർണാഡോ സിൽവ കാലിൽ കൊരുത്ത് മുന്നേറി. അവിടുന്ന് മുൻനിരയിലേക്ക് ഡിയേഗോ യോട്ടക്ക് പന്ത് ചിപ് ചെയ്തു കൊടുത്തു, കിട്ടിയ പന്തുമായി ഗോളിലേക്ക് മുന്നേറിയ യോട്ടയെ തടയാൻ ജർമൻ ഗോളി മാനുവൽ ന്യൂയർ ഇറങ്ങി വന്നു. ഇത് മുതലെടുത്ത യോട്ട തനിക്ക് സമാനമായി നിൽക്കുകയായിരുന്ന റൊണാൾഡോയ്ക്ക് പന്ത് മറിച്ച് കൊടുത്തു. പന്ത് കിട്ടിയ റൊണാൾഡോ അത് ആളില്ലാ പോസ്റ്റിലേക്ക് തട്ടിയിട്ടു.

advertisement

ഇതിന് ശേഷം സമനില ഗോളിനായി ശ്രമിച്ച ജർമനിയുടെ പരിശ്രമത്തിനുള്ള ഫലം അവർക്ക് 35ാം മിനിറ്റിൽ ലഭിച്ചു. മുള്ളറിൽ നിന്നും തുടങ്ങിയ മുന്നേറ്റത്തിൽ പന്ത് ലഭിച്ച കിമ്മിച്ച് മറുഭാഗത്തേക്ക് ക്രോസ് ചെയ്തു, അവിടെ നിന്ന് പന്ത് എടുത്ത ഗോസൻസ് ഡി ബോക്സിലേക്ക് അടിച്ച പന്തിൽ പോർച്ചുഗൽ താരമായ റൂബൻ ഡിയാസിൻ്റെ കാലിൽ തട്ടി പന്ത് ഗോൾവല കടന്നു. സമനില ഗോൾ കണ്ടെത്തിയ ആവേശത്തിൽ കളിച്ച ജർമൻ താരങ്ങൾ നാല് മിനിറ്റിനുള്ളിൽ അവരുടെ രണ്ടാം ഗോളും നേടിയെടുത്തു. ആദ്യ ഗോൾ പോലെ രണ്ടാം ഗോളും പോർച്ചുഗലിൻ്റെ വകയായിരുന്നു. കിമ്മിച്ചിൽ നിന്നും ഗോളിന് നേരെ വന്ന ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിച്ച റാഫേൽ ഗ്യുറേറോയ്ക്ക് പക്ഷേ പിഴച്ചു. താരത്തിൻ്റെ കാലിൽ തട്ടിയ പന്ത് നേരെ പോർച്ചുഗൽ വലയിലേക്കാണ് പോയത്. ഇതിന് പിന്നാലെ മികച്ച മുന്നേറ്റങ്ങൾ ജർമനി നടത്തിയെങ്കിലും പോർച്ചുഗൽ ഗോളി റൂയി പട്രീഷ്യോ അതെല്ലാം തട്ടിയകറ്റി.

advertisement

രണ്ടാം പകുതിയിൽ മാറ്റവുമായാണ് പോർച്ചുഗൽ ഇറങ്ങിയതെങ്കിലും ആദ്യ പകുതിയിലെ രണ്ട് ഗോളുകൾ ജർമനിക്ക് ആത്മവിശ്വാസം വേണ്ടുവോളം നൽകിയിരുന്നു. ആക്രമിച്ചു തന്നെ കളിച്ച അവർ കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ഗോൾ നേടി. മുള്ളർ ഇടത് ഭാഗത്തേക്ക് നൽകിയ പാസ് സ്വീകരിച്ച് ഗോസൻസ് ഗോളിന് നേരെ പാസ് ചെയ്തു, പോർച്ചുഗൽ താരങ്ങളുടെ ഇടയിലൂടെ കയറി വന്ന ഹവേർട്സ് പന്തിനെ ഗോളിലേക്ക് തട്ടിയിട്ടു. 

ആവേശകരമായ കളിയിൽ പോർച്ചുഗൽ തിരിച്ചുവരാൻ പോർച്ചുഗൽ ശ്രമിക്കുന്നതിനിടെ ജർമനി അവരുടെ നാലാം ഗോൾ നേടി മൂന്ന് ഗോളിൻ്റെ ഭദ്രമായ ലീഡ് ഉറപ്പിച്ചു. അത്രയും നേരം അധ്വാനിച്ച് കളിച്ച ഗോസൻസിൻ്റെ വകയായിരുന്നു ജർമനിയുടെ നാലാം ഗോൾ. ആവേശകരമായ കളിയിൽ തിരിച്ചുവരവിൻ്റെ സൂചന നൽകി റൊണാൾഡോയും സംഘവും വീണ്ടുമൊരു ഗോൾ നേടി ജർമനിയുടെ ലീഡ് രണ്ടാക്കി കുറച്ചു. വീണ്ടും പോർച്ചുഗൽ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. റെനാറ്റോ സാഞ്ചസിൻ്റെ തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു. മറുവശത്ത് ജർമനിയുടെ ഗോടെറെസ്ക തൊടുത്ത ഷോട്ട് ഗോൾപോസ്റ്റിന് മുകൾഭാഗത്ത് തട്ടിയാണ് പുറത്തേക്ക് പോയത്. കളിയുടെ അവസാന നിമിഷങ്ങളിൽ പോർച്ചുഗൽ ഗോൾ നേടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ജർമൻ പ്രതിരോധ നിര ഉറച്ച് നിന്നതോടെ അവരുടെ ശ്രമങ്ങൾ പാഴായി. 

advertisement

Summary

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Germany beat Portugal in a six goal thriller match by a score of 4-2; keeps their prequarter hopes alive

മലയാളം വാർത്തകൾ/ വാർത്ത/Sports/
Euro Cup| യൂറോ കപ്പ്: മ്യൂനിക്കിൽ പോർച്ചുഗലിനെ ഗോൾമഴയിൽ മുക്കി ജർമനി; പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവം
Open in App
Home
Video
Impact Shorts
Web Stories