മറഡോണയെയും പെലെയെയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിയാണ് സതാദ്രു ദത്ത. ഈ വർഷം ആദ്യമാണ് അദ്ദേഹം മെസിയുമായി കൂടിക്കാഴ്ച നടത്തിത്.ഇന്ത്യയിലെ അർജന്റീനിയൻ ഫുട്ബോളിന്റെ വലിയ ആരാധകവൃന്ദത്തെക്കുറിച്ച് അദ്ദേഹം മെസിയോട് വിശദീകരിച്ചു. ആദ്യം മെസിയുടെ പിതാവിനെയാണ് കണ്ടത്.അതിനുശേഷം ഫെബ്രുവരി 28 ന് മെസിയുമായി 45 മിനിറ്റ് കൂടിക്കാഴ്ച നടത്തി. എന്താണ് പദ്ധിയെന്ന് വിശദീകരിക്കാൻ മെസി ആവശ്യപ്പെട്ടു. എല്ലാം ബോധ്യപ്പെട്ടതോടെ അദേഹം വരാൻ സമ്മതം മൂളുകയായിരുന്നു എന്ന് സതദ്രു പറഞ്ഞു.
advertisement
ഓരോ പരിപാടിയും കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ഒരു സ്റ്റേഡിയത്തിലായിരിക്കുമെന്നും വലിയ സുരക്ഷാ സന്നാഹങ്ങളാണ് മെസിക്കും അദ്ദേഹത്തെ കാണാൻ വരുന്ന ആരാധകർക്കുമായി ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ദശലക്ഷക്കണക്കിന് മെസ്സി ആരാധകരുള്ള കൊൽക്കത്ത പോലുള്ള ഒരു നഗരത്തിൽ, അവരെ നിയന്ത്രിക്കുന്നത് വെല്ലുവിളിയുണ്ടാക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്ദർശനത്തിൽ മെസി കുട്ടികളുമായി സംവദിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്കായിരിക്കും അവസരം. മെസിക്കൊപ്പം ലോകകപ്പ് താരങ്ങളായ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും വരുമെന്നും സതദ്രു ദത്ത വ്യക്തമാക്കി. സെപ്റ്റംബർ 1 ന് മെസ്സി സ്വന്തം സോഷ്യൽ മീഡിയ പേജുകളിൽ സന്ദർശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. അതിന് ശേഷമായിരിക്കും ടിക്കറ്റ് വിൽപ്പന.