ജനുവരിയിൽ ഫോറസ്റ്റ് ഗ്രീൻ മാനേജറായി നിയമിതനായ ഡങ്കൻ ഫെർഗൂസനെ മാറ്റിയാണ് ഡിൻഗ്ലേയ്ക്ക് ചുമതല നൽകിയത്. നേരത്തെ ഇംഗ്ലീഷ് ക്ലബ് ഫുട്‌ബോളിലെ ഏറ്റവും താഴ്ന്ന നിരയായ ലീഗ് 2-ലേക്ക് ഫോറസ്റ്റ് ഗ്രീൻ റോവേഴ്സ് തരംതാഴ്ത്തപ്പെട്ടിരുന്നു. ഇതോടെയാണ് ഡങ്കൻ ഫെർഗൂസണിന് പണി പോയത്.
“പുതിയ ചുമതല ലഭിച്ചത് എന്റെ കരിയറിലെ ഏറ്റവും ആവേശകരമായ കാര്യമാണ്,” ഡിൻഗ്ലേ ചൊവ്വാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. “അടുത്ത സീസൺ ആരംഭിക്കാൻ പോകുകയാണ്. ഫുട്ബോളിനെ സംബന്ധിച്ച് ഇത് ആവേശകരമായ സമയമാണ്. ഇത്തരം പുരോഗമനപരമായ നിലപാടുള്ള ഒരു ക്ലബ്ബിനെ മുന്നോട്ട് നയിക്കാനുള്ള അവസരത്തിന് ഞാൻ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു”- ഡിൻഗ്ലേ പറഞ്ഞു.
advertisement
നാല് വർഷം മുമ്പ് ഫോറസ്റ്റ് ഗ്രീനിൽ ചേർന്ന ഡിൻഗ്ലേ പുരുഷ ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗ് അക്കാദമിയുടെ ചുമതലയുള്ള ആദ്യ വനിതയായിരുന്നുവെന്ന് ഫോറസ്റ്റ് ഗ്രീൻ റോവേഴ്സ് ക്ലബ്ബിന്റെ പ്രസ്താവനയിൽ പറയുന്നു. “ഞങ്ങളുടെ ടീമിന്റെ ഇടക്കാല മുഖ്യ കോച്ചാകാനുള്ള ആദ്യ വനിതയായി ഹന്ന മാറുന്നത് ഒരു സ്വാഭാവിക തിരഞ്ഞെടുപ്പായിരുന്നു. ഞങ്ങളുടെ അക്കാദമിയെ നയിക്കുന്ന മികച്ച ജോലി അവർ ചെയ്തുവരുന്നു, ക്ലബ്ബിന്റെ മൂല്യങ്ങളുമായി നന്നായി പൊരുത്തപ്പെട്ടയാളാണ് ഹന്നാ ഡിൻഗ്ലേ,” ഫോറസ്റ്റ് ഗ്രീൻ ചെയർമാൻ ഡെയ്ൽ വിൻസ് ചൊവ്വാഴ്ച പറഞ്ഞു.
2017-ൽ ഫോറസ്റ്റ് ഗ്രീൻ ലോകത്തിലെ ആദ്യത്തെ വെഗൻ ക്ലബ്ബായി മാറിയെന്ന നേട്ടം കൈവരിച്ചിട്ടുള്ളതായി ഇംഗ്ലണ്ടിലെ വെഗാൻ സമൂഹം പറയുന്നു. കൂടാതെ ഫിഫ 2017-ൽ ഫോറസ്റ്റ് ഗ്രീനിനെ “ലോകത്തിലെ ആദ്യ ഹരിത ക്ലബ്” എന്ന് നാമകരണം ചെയ്യുകയും ചെയ്തു, ഓർഗാനിക് പിച്ചുകളും കാർബൻ ബഹിർഗമനം കുറയ്ക്കുള്ള ഇലക്ട്രിക് ഉപകരണങ്ങളും ഉപയോഗിക്കുന്നതിൽ ഫോറസ്റ്റ് ഗ്രീൻ ക്ലബ് പ്രശസ്തമാണ്.