TRENDING:

Happy Birthday Rahul Dravid | രാഹുൽ ദ്രാവിഡിന് ഇന്ന് ജന്മദിനം; പരിശീലകനെന്ന നിലയിൽ ഈ വന്മതിൽ ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ

Last Updated:

ഇതിഹാസ ക്രിക്കറ്റ് താരമായ ദ്രാവിഡ് ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ കോച്ചിംഗ് കരിയറിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്താം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് (International Cricket) താരമെന്ന നിലയിൽ രാഹുൽ ദ്രാവിഡിന്റെ (Rahul Dravid) നേട്ടങ്ങൾ പലപ്പോഴും ഇന്ത്യൻ ടീമിലെ (Indian Cricket Team) അക്കാലത്തെ പ്രമുഖരായ മറ്റ് കളിക്കാരുടെ നേട്ടങ്ങളുടെ നിഴലിൽ അകപ്പെട്ടിരുന്നു. എന്നാൽ അതൊന്നും ദ്രാവിഡിന്റെ ശ്രദ്ധ തിരിച്ചില്ല. അങ്ങേയറ്റം സത്യസന്ധതയോടും അർപ്പണബോധത്തോടും അദ്ദേഹം ടീമിന് വേണ്ടി കളിച്ചു. 15 വർഷത്തിലേറെ ഇന്ത്യൻ ടീമിൽ കളിച്ച ദ്രാവിഡ് 2012ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. എന്നാൽ അത് മറ്റൊരു ചോദ്യം ഉയർത്തി. ഇനി അദ്ദേഹം എന്ത് ചെയ്യും?
രാഹുല്‍ ദ്രാവിഡ്
രാഹുല്‍ ദ്രാവിഡ്
advertisement

ദ്രാവിഡിനെ വ്യക്തിപരമായി അറിയാവുന്ന ആളുകൾക്ക് അല്ലെങ്കിൽ അദ്ദേഹത്തിന്റെ ആരാധകർക്ക് പോലും അദ്ദേഹത്തിന് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കാനാകില്ലെന്ന് അറിയാമായിരുന്നു. വിരമിച്ചതിന് ശേഷം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകൻ എന്ന നിലയിലേയ്ക്ക് അദ്ദേഹം ചുവടുവച്ചു. കോച്ചിന്റെ തൊപ്പി ധരിച്ച ദ്രാവിഡ് മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്. നിശബ്ദമായി അദ്ദേഹം തന്റെ ടീമിന്റെ നേട്ടത്തിനായി പ്രവർത്തിക്കുന്നു.

ഇതിഹാസ ക്രിക്കറ്റ് താരമായ ദ്രാവിഡ് ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ കോച്ചിംഗ് കരിയറിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്താം.

advertisement

രാജസ്ഥാൻ റോയലിന്റെ ഉപദേഷ്ടാവ്

2014ൽ ഐപിഎൽ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉപദേശകനായാണ് ദ്രാവിഡ് തന്റെ പ്രൊഫഷണൽ കോച്ചിംഗ് കരിയർ ആരംഭിച്ചത്. നിരവധി യുവ ക്രിക്കറ്റ് താരങ്ങളെ അദ്ദേഹം വളർത്തിയെടുത്തു. ടീമിന്റെ ഉപദേഷ്ടാവ് എന്ന നിലയിൽ തന്റെ ആദ്യ സീസണിൽ, രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.

ഇന്ത്യയുടെ അണ്ടർ-19 ടീം കോച്ച്

രാജസ്ഥാൻ റോയൽസിനൊപ്പമുള്ള രണ്ട് ഐപിഎൽ സീസണുകൾക്ക് ശേഷം, ദ്രാവിഡ് അണ്ടർ 19 ടീമിന്റെ പരിശീലകനായി. ഋഷഭ് പന്ത്, ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ എന്നീ യുവതാരനിര ദ്രാവിഡിനൊപ്പം 2016ൽ അണ്ടർ 19 ലോകകപ്പ് ഫൈനലിലെത്തി. കപ്പ് സ്വന്തമാക്കാൻ ടീമിന് കഴിഞ്ഞില്ലെങ്കിലും താരങ്ങളുടെ പ്രകടനം അവരുടെ ശോഭനമായ ഭാവിയുടെ സൂചനകളായിരുന്നു.

advertisement

ഡൽഹി ഡെയർഡെവിൾസിന്റെ ഉപദേഷ്ടാവ്

2016ലും 2017ലും ദ്രാവിഡ് ഡൽഹി ഡെയർഡെവിൾസിന്റെ ഉപദേഷ്ടാവായിരുന്നെങ്കിലും ടീമിന് കാര്യമായ വിജയം നേടാനായില്ല. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് മാത്രമാണ് ടീമെത്തിയത്.

2018ൽ ഇന്ത്യയുടെ അണ്ടർ 19 കോച്ച്

2016ലെ ലോകകപ്പ് വിജയം ദ്രാവിഡിന് നഷ്‌ടപ്പെട്ടെങ്കിലും 2018ൽ കാര്യങ്ങൾ മാറിമറിഞ്ഞു. പൃഥ്വി ഷാ നായകനായതോടെ, ഇന്ത്യയുടെ അണ്ടർ 19 ടീം 2019ലെ അണ്ടർ 19 ലോകകപ്പ് ട്രോഫി ന്യൂസിലൻഡിൽ വച്ച് നേടി. ഷാ, ശുഭ്മാൻ ഗിൽ, ശിവം മാവി തുടങ്ങിയ യുവതാരങ്ങളുടെ ഉദയം ഈ സീസണിലായിരുന്നു. അതേസമയം, ദ്രാവിഡ് ഇന്ത്യൻ-എ ടീമിന്റെ പരിശീലകനായി തുടരുകയും ചെയ്തു.

advertisement

2019ൽ എൻസിഎ ഡയറക്ടർ

2019ൽ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറായി ദ്രാവിഡ് ചുമതലയേറ്റു.

ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകൻ

കോവിഡ് 19 മഹാമാരിയ്ക്കിടെ 2021ൽ ഏകദിന, ടി20 പരമ്പരകൾക്കായി ശ്രീലങ്കയിലേക്ക് ഒരു ഇതര ടീമിനെ അയയ്ക്കാൻ ഇന്ത്യ നിർബന്ധിതരായി. ഇതോടെ ദ്രാവിഡിനെ പരിശീലകനായി നിയമിക്കുകയും ശിഖർ ധവാൻ ടീമിന്റെ ക്യാപ്റ്റൻസി ചുമതല ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ നിരവധി പ്രതിസന്ധികൾക്കിടയിലും ഏകദിന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. എന്നാൽ ടി20 പരമ്പര ശ്രീലങ്ക സ്വന്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചതിന് ശേഷം, 2021 നവംബറിൽ ദ്രാവിഡ് സീനിയർ ഇന്ത്യൻ പുരുഷ ടീമിന്റെ മുഴുവൻ സമയ ഹെഡ് കോച്ചായി നിയമിതനായി.

മലയാളം വാർത്തകൾ/ വാർത്ത/Sports/
Happy Birthday Rahul Dravid | രാഹുൽ ദ്രാവിഡിന് ഇന്ന് ജന്മദിനം; പരിശീലകനെന്ന നിലയിൽ ഈ വന്മതിൽ ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ
Open in App
Home
Video
Impact Shorts
Web Stories