ഇന്ത്യയുടെ തോല്‍വി കണ്ട് ടിവി തകര്‍ത്തോ എന്നായിരുന്നു ആമിറിന്റെ ട്വീറ്റ്. ഉടനെ ഇതിന് മറുപടിയായി ഹര്‍ഭജന്‍ ആമിറിനെതിരെ 2010 ഏഷ്യകപ്പില്‍ സിക്‌സ് അടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയും ഒപ്പം ഇങ്ങനെ കുറിക്കുകയും ചെയ്തു. ഇനി നിങ്ങള്‍ പറ, ഈ സിക്‌സ് നിന്റെ വീട്ടിലെ ടിവിയില്‍ വന്നാണോ വീണത്?.
advertisement
ഇതോടെ കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നു. ഹര്‍ഭജന്റെ വീഡിയോ മറുപടിക്ക് ആമിര്‍ മറ്റൊരു വീഡിയോയുമായി എത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഹര്‍ഭജന്‍ അഫ്രീദിക്കെതിരെ തുടര്‍ച്ചയായ 4 പന്തില്‍ വഴങ്ങുന്ന വീഡിയോയായിരുന്നു ഇത്.
ഈ മറുപടി ഒട്ടും രസിക്കാത്ത ഹര്‍ഭജന്‍ ആമിറിന്റെ 2010ലെ ലോര്‍ഡ്‌സില്‍ ഉണ്ടായ മാച്ച് ഫിക്‌സിങ് സംഭവം ചോദ്യം ചെയ്ത് രംഗത്തെത്തി. ലോര്‍ഡ്‌സില്‍ എന്താണ് സംഭവിച്ചത്? ആരുടെ പണമാണ് ഉള്‍പ്പെട്ടത്? ടെസ്റ്റ് ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് എങ്ങനെ നോബോള്‍ എറിയാനാകും? നിന്നെ പോലുള്ളവര്‍ക്ക് പൈസ എന്നുള്ള ചിന്ത മാത്രമാണ്. നിന്നെ പോലുളളവര്‍ മത്സരത്തെ അപമാനിക്കുകയാണ്. ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.
ഹര്‍ഭജന്‍ സിങ്ങിന്റെ മാച്ച് ഫിക്‌സിങ് ട്വീറ്റുകള്‍ക്ക് ആമിറിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'എന്റെ പഴയകാലത്തെ കുറിച്ച് സംസാരിക്കുന്നത് ഞായറാഴ്ച നിങ്ങള്‍ ഞങ്ങളോട് പരാജയപ്പെട്ടു എന്നുള്ള വസ്തുത മാറ്റില്ല. നിങ്ങളുടെ നിയമവിരുദ്ധ ബൗളിംഗ് ആക്ഷന്‍ കാര്യമോ? ഞങ്ങള്‍ ഈ ലോകകപ്പ് ഉയര്‍ത്തുന്നത് നോക്കി നിന്നോളൂ.'
അതേസമയം ഇവരുടെ ട്വിറ്ററിലെ പോര് വിമര്‍ശിച്ച് ആരാധകരും രംഗത്തെത്തി. അപക്വമായി പോരായിരുന്നുവെന്നും സീനിയര്‍ താരങ്ങളായ നിങ്ങളില്‍ നിന്ന് ഇങ്ങനെയൊരു മോശം പോര് പ്രതീക്ഷിച്ചില്ലെന്നും ആരാധകര്‍ ട്വീറ്റിന് താഴെ കുറിച്ചു.