മത്സരത്തില്‍ കാണികള്‍ക്കായി മതാനത്ത് നൃത്തച്ചുവടുകള്‍വെച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യയാണ് സിഡ്‌നി മൈതാനത്ത് നിന്ന് വാര്‍ത്തകളില്‍ നിറയുന്നത്. ഗ്യാലറിയില്‍ ആരാധകരുടെ പാട്ടിനനുസരിച്ചായിരുന്നു താരം മൈതാനത്ത് ചുവടുകള്‍വെച്ചത്. പകരക്കാരനായി മൈതാനത്ത് ഇറങ്ങിയപ്പോഴായിരുന്നു പാണ്ഡ്യയുടെ നൃത്തം.
Also Read: 31 വര്‍ഷത്തെ ചരിത്രം തിരുത്തി ഇന്ത്യ; നാണക്കേടുമായി ഓസീസ്
വിദേശ പര്യടനങ്ങളില്‍ ടീമിനൊപ്പം ഉണ്ടാകാറുള്ള ആരാധക കൂട്ടായ്മയായ 'ഭാരത് ആര്‍മി'യുടെ പാട്ടിനൊത്താണ് പാണ്ഡ്യ ഡാന്‍സ് കളിച്ചത്. മഴ മൂലം ആദ്യ സെഷന്‍ മുഴുവനായി നഷ്ടപ്പെട്ട ശേഷം ഇന്ത്യന്‍ ടീം മൈതാനത്ത് ഇറങ്ങിയപ്പോഴായിരുന്നു സംഭവം.
advertisement
ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന പാണ്ഡ്യയുടെ പിന്നില്‍ നിന്ന് ആരാധകര്‍ പാട്ട് പാടുകയായിരുന്നു. ഇതോടെ ബൗണ്ടറി ലൈനിന് സമീപം നിന്നിരുന്ന പാണ്ഡ്യ ചുവടുവെച്ചു. ഭാരത് ആര്‍മി തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.