31 വര്‍ഷത്തെ ചരിത്രം തിരുത്തി ഇന്ത്യ; നാണക്കേടുമായി ഓസീസ്
Last Updated:
സിഡ്‌നി: ഓസീസ് മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര ഉയര്‍ത്താനൊരുങ്ങുകയാണ് വിരാട് കോഹ്‌ലിയും സംഘവും. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യ ഉര്‍യര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഓസീസ് മത്സരം സമനിലയാക്കാന്‍ പൊരുതുകയാണ്. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 622 പിന്തുടര്‍ന്ന ഓസീസ് ഒന്നാമിന്നിങ്‌സില്‍ 300 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ 31 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസീസിനു സ്വന്തം മണ്ണില്‍ ഫോളോ ഓണ്‍ ചെയ്യേണ്ടിയും വന്നു.
1988 ല്‍ ഇംഗ്ലണ്ടിനോട് ഫോളോ ഓണ്‍ ചെയ്തതിനുശേശം ഇതുവരെയും ഓസീസിന് സ്വന്തം മണ്ണില്‍ ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നിരുന്നില്ല. ഈ റെക്കോര്‍ഡാണ് കോഹ്‌ലിയും സംഘവും സിഡ്‌നിയില്‍ തിരുത്തിയത്. മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും കോഹ്‌ലി ബാറ്റിങ്ങിനിറങ്ങുകയായിരുന്നു.
Also Read: 300 റൺസിന് പുറത്ത്; ഓസീസ് ഫോളോ ഓൺ ചെയ്യുന്നു
ആദ്യ ഇന്നിംഗ്‌സില്‍ 322 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഇന്ത്യ നേടിയത്. നാലാംദിവസത്തെ കളിയവസാനിക്കുമ്പോള്‍ ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടം കൂടാതെ ആറ് റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യന്‍ സ്‌കോറിനേക്കള്‍ ഇപ്പോഴും 316 റണ്‍സിന് പിന്നിലാണ്.മോശം കാലവസ്ഥയെ തുടര്‍ന്നാണ് ഇന്ന് കളി നേരത്തെ അവസാനിപ്പിച്ചത്.
advertisement
അവസാന ദിവസത്തെ കളിയും മോശം കാലവസ്ഥയെത്തുടര്‍ന്ന് ഭാഗികമായി തടസപ്പെട്ടേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെവന്നാല്‍ പരമ്പരയിലെ ആദ്യ സമനില അവസാന മത്സരത്തില്‍ പിറക്കും. ഇന്ത്യ 2-1 ന് പരമ്പര നേടുകയും ചെയ്യും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 06, 2019 2:49 PM IST