TRENDING:

Hardik Pandya അന്നത്തെ 400 രൂപയ്ക്ക് ഇന്നത്തെ 16 കോടിയേക്കാൾ വില; സെലക്ടർക്ക് നന്ദി പറഞ്ഞ് ഹാർദിക് പാണ്ഡ്യ

Last Updated:

വളരെ സാധാരണമായ ചുറ്റുപാടിൽ ജനിച്ച ഹാർദിക് ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടാണ് ഇന്ത്യൻ ക്രിക്കറ്റിൽ സ്വന്തമായി ഒരു സ്ഥാനം നേടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. തന്റെ കുട്ടിക്കാലത്തെ ഒരു ലോക്കൽ ക്രിക്കറ്റ് സെലക്ടറെ ഹാർദിക് പാണ്ഡ്യ വീഡിയോ കോൾ ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. തന്റെ കരിയറിന്റെ രൂപീകരണ സമയത്ത് 400 രൂപ മാച്ച് ഫീസ് നൽകിയ സെലക്ടറോട് നന്ദി പറയുകയാണ് വീഡിയോ കോളിൽ ഹാർദിക് പാണ്ഡ്യ.
News18
News18
advertisement

വളരെ സാധാരണമായ ചുറ്റുപാടിൽ ജനിച്ച ഹാർദിക് ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടാണ് ക്രിക്കറ്റിന്റെ പ്രശസ്തിയിലേക്ക് ഉയരുന്നത്. 2015ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച പാണ്ഡ്യ ഒരു മാസത്തിനകം തന്നെ ഇന്ത്യൻ ടീം ജേഴ്സി അണിയുകയും ചെയ്തു.

ഇപ്പോൾ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനത്തിന് വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ബറോഡയുടെ താരമായ ഹാർദിക് ത്രിപുരയ്ക്കെതിര നടന്ന ഗ്രൂപ് ബി മത്സരത്തിലാണ് തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ 5 സിക്സുകൾ പറത്തിയ പാണ്ഡ്യ ത്രിപുരയുടെ ഇടംകയ്യൻ സ്പിന്നറായ പർവേസ് സുൽത്താൻ എറിഞ്ഞ ഒരു ഓവറിൽ 28 റൺസ് നേടുകയും ചെയ്തു.23 പന്തുകളിൽ നിന്ന് 47 റൺസാണ് പാണ്ഡ്യ നേടിയത്. 110 റൺസ് പിൻതുടർന്ന ബറോഡ വെറും 11.2 ഓവറിൽ ലക്ഷ്യം കണ്ടു. മത്സരത്തിൽ രണ്ട് വിക്കറ്റും ഹാർദിക് നേടി

advertisement

ടൂർണമെന്റിൽ ബറോഡയ്ക്ക് വേണ്ടി ഹാർദികളിച്ച നാല് കളിയിലും ടീം വിജയിച്ചിരുന്നു. 74 നോട്ടൗട്ട്, 41 നോട്ടൗട്ട്, 69,47 എന്നിങ്ങനെയാണ് ഇതുവരെ ഹർദിക് പാണ്ഡ്യ സ്കോർ ചെയ്തത്. മത്സരത്തിൽ ബറോഡയ്ക്കു വേണ്ടി വിക്കറ്റുകൾ നേടാനും പാണ്ഡ്യയ്ക്ക് കഴിഞ്ഞു. ഐപിഎല്ലിൽ അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യയെ 16.35 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിൽ നിലനിർത്തിയത്

മലയാളം വാർത്തകൾ/ വാർത്ത/Sports/
Hardik Pandya അന്നത്തെ 400 രൂപയ്ക്ക് ഇന്നത്തെ 16 കോടിയേക്കാൾ വില; സെലക്ടർക്ക് നന്ദി പറഞ്ഞ് ഹാർദിക് പാണ്ഡ്യ
Open in App
Home
Video
Impact Shorts
Web Stories