റിച്ചഡ് മിൽ ആർഎം 27–04 വാച്ചാണ് പരിശീലന സമയത്ത് പാണ്ഡ്യ കയ്യിൽ ധരിച്ചിരുന്നത്.ഹാർദിക് ധരിച്ച വാച്ചിന് ഏകദേശം 20 കോടി വിലവരും. ഈ വർഷത്തെ ഏഷ്യാകപ്പ് ടൂർണമെന്റിൽ വിജയിക്കുന്ന ടീമിന് 3 ലക്ഷം യുഎസ് ഡോളർ അഥവാ 2.6 കോടി രൂപ സമ്മാനമായി ലഭിക്കുമെന്നാണ് റിപ്പോർട്ട്. അതായത് ഹാർദിക് പാണ്ഡ്യയുടെ വാച്ചിന്റെ വില ടൂർണമെന്റിലെ ജേതാക്കൾക്ക് ലഭിക്കുന്ന തുകയെക്കാൾ ഏതാണ്ട് 8 ഇരട്ടി കൂടുതലാണ്.
ടെന്നീസ് ഇതിഹാസം റാഫേൽ നദാലുമായി സഹകരിച്ച് നിർമ്മിച്ച അൾട്രാ-എക്‌സ്‌ക്ലൂസീവ് വാച്ചാണിത്. ഈ വാച്ച് മോഡലിന്റെ 50 എണ്ണം മാത്രമാണ് കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്.ഈ വാച്ചിന്റെ ഭാരം വെറും 30 ഗ്രാം മാത്രമാണ്. 12,000 ഗ്രാം ഫോഴ്‌സിൽ കൂടുതൽ മർദ്ദം താങ്ങാനുള്ള ശേഷി ഇതിനുണ്ട്. ആദ്യമായല്ല പാണ്ഡ്യ ആഡംബര വാച്ച് ധരിച്ച് കളിക്കാനിറങ്ങുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ, പ്രധാന മത്സരങ്ങളിൽ ഏകദേശം 7 കോടി രൂപ വിലമതിക്കുന്ന റിച്ചാർഡ് മില്ലെ RM 27-02 വാച്ച് ധരിച്ച് അദ്ദേഹം കളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
advertisement
ഏഷ്യാ കപ്പിൽ സൂര്യകുമാർ യാദവാണ് ടീം ഇന്ത്യയെ നയിക്കുന്നത്.സെപ്റ്റംബർ 10 ന് (ബുധൻ) ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആതിഥേയരായ യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം., സെപ്റ്റംബർ 14 ന് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടും.