TRENDING:

ICC World cup 2019: 'രോഹിത് വീണു' ഓപ്പണര്‍മാര്‍ നേടിയത് കങ്കാരുക്കള്‍ക്കെതിരെ ലോകകപ്പിലെ റെക്കോര്‍ഡ് കൂട്ടുകെട്ട്

Last Updated:

88 റണ്‍സിന്റെ കൂട്ടുകെട്ടാണ് താരങ്ങള്‍ മറികടന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓവല്‍: സെഞ്ച്വറി കൂട്ടുകെട്ടിനു പിന്നാലെ ഇന്ത്യക്ക് ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടമായി. സ്‌കോര്‍ബോര്‍ഡ് 127 ല്‍ നില്‍ക്കെ 57 രണ്‍സെടുത്താണ് രോഹിത് പുറത്തായത്. നഥാന്‍ കോള്‍ട്ടര്‍നൈലിനാണ് വിക്കറ്റ്. ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മികച്ച രണ്ടാമത്തെ കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് മത്സരത്തില്‍ രോഹിത്തും ധവാനും ചേര്‍ന്ന് നേടിയത്.
advertisement

1999 ല്‍ ഓവലില്‍ നടന്ന മത്സരത്തില്‍ അജയ് ജഡേജയും റോബിന്‍ സിങ്ങും നേടിയ 141 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓസീസിനെതിരായ ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനം. ഇതിനു പിന്നാലെ രണ്ടാം സ്ഥാനത്താണ് രോഹിത് - ധവാന്‍ സഖ്യം എത്തിയിരിക്കുന്നത്. രണ്ടാമതുണ്ടായിരുന്ന 88 റണ്‍സിന്റെ കൂട്ടുകെട്ടാണ് താരങ്ങള്‍ മറികടന്നത്.

Also Read: 'ഹിറ്റ്മാന്‍ റോക്‌സ്' ഓസീസിനെതിരെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി രോഹിത്

2003 ലോകകപ്പില്‍ ജൊഹന്നാസ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ വിരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡും ചേര്‍ന്നാണ് 88 റണ്‍സ് കുറിച്ചിരുന്നത്. രോഹിത് പുറത്തായെങ്കിലും ധവാന്‍ മികച്ച പ്രകടനം തുടരുകയാണ്. 26 ഓവര്‍ പിന്നിടുമ്പോള്‍ 147 ന് 1 എന്ന നിലയിലാണ് ഇന്ത്യ. 82 റണ്‍സോടെ ധവാനും 5 റണ്‍സോടെ കോഹ്‌ലിയുമാണ് ക്രീസില്‍.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World cup 2019: 'രോഹിത് വീണു' ഓപ്പണര്‍മാര്‍ നേടിയത് കങ്കാരുക്കള്‍ക്കെതിരെ ലോകകപ്പിലെ റെക്കോര്‍ഡ് കൂട്ടുകെട്ട്