ICC World cup 2019: 'ഹിറ്റ്മാന്‍ റോക്‌സ്' ഓസീസിനെതിരെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി രോഹിത്

Last Updated:

കങ്കാരുക്കള്‍ക്കെതിരായ 37 ാം മത്സരത്തിലാണ് രോഹിത് 2,000 തികച്ചത്

ഓവല്‍: ഓസീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ 20 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് ലഭിച്ചത് അപൂര്‍വ്വ നേട്ടം. ഏകദിനത്തില്‍ ഓസീസിനെതിരെ 2000 റണ്‍സ് തികയ്ക്കുന്ന താരമായാണ് രോഹിത് മാറിയത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ക്രിക്കറ്ററാണ് രോഹിത്. കങ്കാരുക്കള്‍ക്കെതിരായ 37 ാം മത്സരത്തിലാണ് രോഹിത് 2,000 തികച്ചത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഡെസ്‌മോണ്ട് ഹെയ്ന്‍സ്, വിവ് റിച്ചാര്‍ഡ്‌സ് എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. മത്സരം ആരംഭിക്കുന്നതിനു മുമ്പ് 1980 റണ്‍സായിരുന്നു ഓസീസിനെതിരെ രോഹിത്തിന്റെ അക്കൗണ്ടിലുണ്ടായത്. 7 സെഞ്ച്വറിയും 7 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണിത്. 61.88 ആണ് ഓസീസിനെതിരെ ഹിറ്റ്മാന്റെ ബാറ്റിങ്ങ് ആവറേജ്.
Also Read: ഇംഗ്ലീഷ് മണ്ണില്‍ മറ്റൊരു നാഴികക്കല്ല് താണ്ടി ധവാന്‍
7 സെഞ്ച്വറിയ്ക്ക് പുറമെ ഒരു ഇരട്ട സെഞ്ച്വറിയും രോഹിത്ത് ഓസീസിനെതിരെ നേടിയിട്ടുണ്ട്. 209 റണ്‍സാണ് കങ്കാരുക്കള്‍ക്കെതിരെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഓസീസിനെതിരെ 36 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചിരിക്കുന്നത്.
advertisement
മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്യുന്ന ഇന്ത്യ 13 ഓവറില്‍ 62 റണ്‍സ് എടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World cup 2019: 'ഹിറ്റ്മാന്‍ റോക്‌സ്' ഓസീസിനെതിരെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി രോഹിത്
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement