ബി സി എട്ടാം നൂറ്റാണ്ട് മുതൽ എ ഡി നാലാം നൂറ്റാണ്ട് വരെ ഗ്രീസിലെ ഒളിമ്പിയയിൽ നടന്ന പുരാതന ഒളിമ്പിക് ഗെയിംസിൽ നിന്നാണ് ആധുനിക ഒളിമ്പിക് ഗെയിംസിന്റെ ഉത്ഭവത്തിന് പ്രചോദനമായത്. ബാരൻ പിയറി ഡി കൂബർട്ടിൻ, 1894ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) സ്ഥാപിക്കുകയും ഒളിമ്പിക് ഗെയിംസിന് അടിത്തറയിടുകയും ചെയ്തു.
നീണ്ട മൂന്നു വർഷക്കാലം മകളെ ബലാത്സംഗം ചെയ്തു; പിതാവ് അറസ്റ്റിൽ
ചരിത്രം
advertisement
1947ൽ ചെക്കോസ്ലോവാക്യയിലെ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി അംഗമായ ഡോക്ടർ ഗ്രസ്, സ്റ്റോക്ക്ഹോമിൽ നടന്ന 41-ാമത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ സമ്മേളനത്തിൽ ഒരു റിപ്പോർട്ട് അവതരിപ്പിച്ചു. ഇതിൽ ഒളിമ്പിക് ദിനം ആഘോഷിക്കാൻ ഒരു ദിവസം വേണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. 1948ൽ പാരീസിലെ സോർബോണിൽ നടന്ന സമ്മേളനത്തിൽ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി സ്ഥാപിതമായ ജൂൺ 23ന് അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനമായി ആചരിക്കാൻ തീരുമാനിച്ചു. ആദ്യത്തെ ഒളിമ്പിക്സ് ദിനം 1948ലാണ് ആഘോഷിച്ചത്. ഒളിമ്പിക് ആശയം പ്രോത്സാഹിപ്പിക്കുന്നതിനും കായികരംഗത്ത് കൂടുതൽ സഹകരണം ഉറപ്പുവരുത്തുന്നതിനുമാണ് ഈ ദിവസം നിർദ്ദേശിച്ചത്.
പ്രമേയം
ഒളിമ്പിക് ഗെയിംസിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുന്നതിനും ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഒളിമ്പിക് പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം ആഘോഷിക്കുന്നത്. “നീങ്ങുക”, “പഠിക്കുക”, “കണ്ടെത്തുക” എന്നീ മൂന്ന് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ദേശീയ ഒളിമ്പിക് കമ്മിറ്റികൾ പ്രായം, ലിംഗഭേദം, സാമൂഹിക പശ്ചാത്തലം കായിക കഴിവ് എന്നിവ കണക്കിലെടുക്കാതെ എല്ലാവരുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് കായിക, സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിന്യസിപ്പിക്കുന്നു.
ഓൺലൈൻ ആയി സാധനം ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് പാർലെ-ജി ബിസ്കറ്റ്; പരാതിയില്ലാതെ യുവാവ്
പ്രാധാന്യം
ചില രാജ്യങ്ങളിൽ, കായിക പ്രവർത്തനങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പല ദേശീയ ഒളിമ്പിക്സ് കമ്മിറ്റികളും ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി കച്ചേരികളും എക്സിബിഷനുകളും നടത്താറുണ്ട്. മികച്ച കായിക താരങ്ങളോടൊപ്പം കുട്ടികൾക്കും ചെറുപ്പക്കാർക്കും പങ്കെടുക്കുവാൻ സാധിക്കുന്ന വിധത്തിലുള്ള മീറ്റിംഗുകളും സമീപകാലത്ത് ദേശീയ ഒളിമ്പിക്സ് കമ്മിറ്റികളുടെ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ ഒളിമ്പിക് ദിനത്തോട് അനുബന്ധിച്ചുള്ള പ്രമേയം സജീവമായി തുടരുക, ആരോഗ്യത്തോടെ തുടരുക, ശക്തമായി തുടരുക എന്നുള്ളതാണ്.
ടോക്കിയോ ഗെയിംസിൽ പങ്കെടുക്കാൻ കാണികളെ അനുവദിക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. പിന്നാലെ കോവിഡ് പശ്ചാത്തലത്തിൽ കാണികളെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ജാപ്പനീസ് അധികാരികളുമായും അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുമായും ചർച്ച നടത്തുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
