TRENDING:

Asian Games | ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസിൽ 100 മെഡൽ

Last Updated:

കബഡിയിലെ സുവർണ നേട്ടത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോണ് ഇന്ത്യ മെഡൽ നേട്ടം നൂറിലേക്ക് എത്തിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹാങ്ചൗ: ഒടുവിൽ ചരിത്രദിനം എത്തി, ഏഷ്യൻ ഗെയിംസിന്റെ 14-ാം ദിനത്തിൽ ഇന്ത്യക്ക് 100 മെഡലുകളെന്ന അതുല്യ നേട്ടം. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടിയതോടെയാണ് മെഡൽ നേട്ടം സെഞ്ച്വറിയടിച്ചത്. വാശിയേറിയ പോരാട്ടത്തിൽ 26-25 എന്ന സ്കോറിനാണ് കബഡിയിൽ ഇന്ത്യൻ വനിതകളുടെ നേട്ടം.
ഇന്ത്യ കബഡി ടീം
ഇന്ത്യ കബഡി ടീം
advertisement

കബഡിയിലെ സുവർണ നേട്ടത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോണ് ഇന്ത്യ മെഡൽ നേട്ടം നൂറിലേക്ക് എത്തിച്ചത്. 25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.

ഇന്ത്യയുടെ മെഡൽ നേട്ടം നൂറിൽ നിൽക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. പുരുഷന്‍മാരുടെ കബഡിയിലും പുരുഷ ക്രിക്കറ്റിലും ബാഡ്മിന്‍റണിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. അമ്പെയ്ത്ത് വനിതാ വിഭാഗത്തിൽ കോമ്പൗണ്ട് വ്യക്തിഗത സ്വർണം ജ്യോതി വെന്നം നേടി. വനിതാ ടീം ഇനത്തിലും മിക്സഡ് ടീമിനത്തിലും ജ്യോതി സ്വർണം നേടിയിരുന്നു.

advertisement

Also Read- Asian Games| നൂറ് മെഡൽ ഉറപ്പിച്ച് ഇന്ത്യ; ചൈനയിൽ ചരിത്രമെഴുതി ഇന്ത്യൻ താരങ്ങൾ

അമ്പെയ്ത്തിൽ അഥിതി സ്വാമിക്ക് വ്യക്തിഗത ഇനത്തിൽ വെങ്കലമുണ്ട്. പുരുഷ വിഭാഗത്തിൽ സ്വർണവും വെള്ളിയും ഇന്ത്യയ്ക്കാണ്. ഓജസ് സ്വർണവും അഭിഷേക് വർമ വെള്ളിയും നേടി.

ഇന്ത്യൻ കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ100 മെഡലുകളെന്ന ചരിത്രപരവും ശ്രദ്ധേയവുമായ നാഴികക്കല്ലിലേക്ക് നയിച്ച അത്ലറ്റുകളെ ഞാൻ ഹൃദയംഗമമായി അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ ട്വീറ്റ് ചെയ്തു. വിസ്മയിപ്പിക്കുന്ന ഓരോ പ്രകടനവും ചരിത്രം സൃഷ്ടിക്കുകയും ഹൃദയങ്ങളിൽ അഭിമാനം നിറയ്ക്കുകയും ചെയ്തു. ഒക്ടോബർ 10-ന് ഏഷ്യൻ ഗെയിംസ് സംഘത്തിലെ കായികതാരങ്ങളെ നേരിൽ കാണുകയും അവരുമായി സംവദിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

advertisement

advertisement

പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ബാഡ്മിന്‍റണിലും കബഡിയിലുമാണ് ഇന്ത്യയുടെ മറ്റ് സ്വര്‍ണ പ്രതീക്ഷകള്‍. രാവിലെ പതിനൊന്നരയ്ക്കാണ് ക്രിക്കറ്റ് ഫൈനൽ. ബാഡ്മിന്റൺ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് കൊറിയൻ സഖ്യവുമായി ഏറ്റുമുട്ടും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News Summary- India’s unique achievement of 100 medals on Day 14 of Asian Games. India beat Chinese Taipei to win gold in women’s kabaddi

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
Asian Games | ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസിൽ 100 മെഡൽ
Open in App
Home
Video
Impact Shorts
Web Stories