വനിതാ ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തവണ വിജയം നേടിയ ടീം ഓസ്‌ട്രേലിയയാണ്. ഏഴ് തവണയാണ് അവര്‍ക്ക് കിരീടം ലഭിച്ചത്. ഇംഗ്ലണ്ടിന് നാല് തവണയും ന്യൂസിലാന്‍ഡിന് ഒരു തവണയും കിരീടം ഉയര്‍ത്താന്‍ കഴിഞ്ഞു.
ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളെല്ലാം തങ്ങളുടെ കന്നി ലോകകപ്പ് കിരീടം ഉറപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
ക്രിക്കറ്റ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ടൂര്‍ണമെന്റിന്റെ ചരിത്രം പരിശോധിക്കാം. 1973ലാണ് വനിതാ ലോകകപ്പ് മത്സരം ആദ്യമായി സംഘടിപ്പിക്കുന്ത്. ഇക്കഴിഞ്ഞ വര്‍ഷത്തിനിടെ വനിതാ ലോകകപ്പ് സമ്പന്നവും ചരിത്രപരവുമായ ഒരു പാരമ്പര്യം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
advertisement
വനിതാ ലോകകപ്പ്- ഇംഗ്ലണ്ട്(1973)
ആദ്യത്തെ ഐസിസി വനിതാ ലോകകപ്പ് 1973ല്‍ ഇംഗ്ലണ്ടില്‍ വെച്ചാണ് നടന്നത്. ആതിഥേയരായ ഇംഗ്ലണ്ടാണ് വിജയികളായത്.
വനിതാ ലോകകപ്പ്- ഇന്ത്യ(1977/78)
ഇന്ത്യയില്‍വെച്ചു നടന്ന രണ്ടാമത്തെ എഡിഷനില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നിങ്ങനെ നാല് ടീമുകളാണ് പങ്കെടുത്തത്. മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ച ഓസ്‌ട്രേലിയ വിജയികളായി.
വനിതാ ലോകകപ്പ് -ന്യൂസിലാന്‍ഡ്(1981/82)
ന്യൂസിലന്‍ഡില്‍ നടന്ന 1981/82ലെ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ഇന്റര്‍നാഷണല്‍ ഇലവന്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് പങ്കെടുത്തത്. ഓസ്‌ട്രേലിയ തുടര്‍ച്ചയായി രണ്ടാമതും കിരീടമുയര്‍ത്തി
വനിതാ ലോകകപ്പ് 1988/89
ഓസ്‌ട്രേലിയ ആതിഥേയത്വം വഹിച്ച 1988ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് മത്സരിച്ചത്. വീണ്ടും ഓസ്‌ട്രേലിയ കിരീടം നേടി.
വനിതാ ലോകകപ്പ്-ഇംഗ്ലണ്ട്(1993)
1993ലെ മത്സരം ഇംഗ്ലണ്ടിലാണ് സംഘടിപ്പിച്ചത്. ഇത്തവണ കിരീടം ഇംഗ്ലണ്ട് തിരിച്ചുപിടിച്ചു
വനിതാ ലോകകപ്പ്-ഇന്ത്യ(1997/98)
ഇന്ത്യയില്‍ വെച്ച് നടന്ന 1997ലെ ഹീറോ ഹോണ്ട വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയ വിജയിച്ചു.
വനിതാ ലോകകപ്പ് -ന്യൂസിലാന്‍ഡ്(2000/2001)
ന്യൂസിലാന്‍ഡ് ആതിഥേയത്വം വഹിച്ച മത്സരത്തില്‍ ന്യൂസിലാന്‍ഡ് കന്നിക്കിരീടം സ്വന്തമാക്കി.
വനിതാ ലോകകപ്പ് -ദക്ഷിണാഫ്രിക്ക-(2004/2005)
ദക്ഷിണാഫ്രിക്കയില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ വീണ്ടും വിജയം നേടി.
ഐസിസി വനിതാ ലോകകപ്പ്-ഓസ്‌ട്രേലിയ(2008/2009)
ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന 2008ലെ വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ട് വീണ്ടും കിരീടം നേടി.
ഐസിസി വനിതാ ലോകകപ്പ്(2012/13)
ഇന്ത്യയില്‍വെച്ച് നടന്ന 2012/13 പതിപ്പില്‍ ഓസ്‌ട്രേലിയ വനിതാ ടീം വീണ്ടും കിരീടം നേടി. അവരുടെ തുടര്‍ച്ചയായ ആധിപത്യം ഉറപ്പാക്കി
ഐസിസി വനിതാ ലോകകപ്പ്-ഇംഗ്ലണ്ട്(2017)
ഇംഗ്ലണ്ടില്‍ നടന്ന 2017ലെ ലോകകപ്പില്‍ ആവേശകരമായ മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് നാലാം തവണയും കിരീടമുയര്‍ത്തി.
ഐസിസി വനിതാ ലോകകപ്പ്-ന്യൂസിലാന്‍ഡ്(2021/22)
ന്യൂസിലാന്‍ഡ് ആതിഥേയത്വം വഹിച്ച മത്സരത്തില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്മാരായി.
ഐസിസി വനിതാ ലോകകപ്പ് 2025- വിശദാംശങ്ങള്‍
2025ലെ ലോകകപ്പ് റൗണ്ട്-റോബിന്‍ ഫോര്‍മാറ്റിലാണ് നടക്കുന്നത്. എല്ലാ ടീമുകളും ഗ്രൂപ്പ് ഘട്ടത്തിലെ ഏഴ് മത്സരങ്ങള്‍ കളിക്കും. മികച്ച നാല് ടീമുകള്‍ സെമി ഫൈനലിലേക്ക് കടക്കും.
മത്സരങ്ങള്‍ ഇന്ത്യയിലെ എസിഎ സ്റ്റേഡിയം (ഗുവാഹത്തി), ഹോള്‍ക്കര്‍ സ്റ്റേഡിയം (ഇന്‍ഡോര്‍), എസിഎ-വിഡിസിഎ സ്റ്റേഡിയം (വിശാഖപട്ടണം), ഡി വൈ പാട്ടീല്‍ സ്റ്റേഡിയം (നവി മുംബൈ) എന്നിവിടങ്ങളിലായിരിക്കും നടക്കുക. ശ്രീലങ്കയിലെ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയവും മത്സരങ്ങള്‍ക്കും ഫൈനലിനും വേദിയാകും. ആകെ 28 ഗ്രൂപ്പ് ഘട്ട മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.