TRENDING:

'പന്തിന് എന്തുകൊണ്ട് ഈ ടീമില്‍ ഇടമില്ല' മധ്യനിരയുടെ പ്രകടനത്തിനു പിന്നാലെ ഇംഗ്ലീഷ് ഇതിഹാസം ചോദിക്കുന്നു

Last Updated:

വിന്‍ഡീസിനായ് കെമര്‍ റോച്ച് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാഞ്ചസ്റ്റര്‍: മധ്യനിരയില്‍ ഇന്ത്യന്‍ താരങ്ങളായ വിജയ് ശങ്കറും കേദാര്‍ ജാദവും മോശം പ്രകടനം കാഴ്ചവെച്ചതിനു പിന്നാലെ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താതിനെതിരെ ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. എന്തുകൊണ്ട് ഈ ടീമില്‍ പന്തിന് ഇടം ലഭിക്കുന്നില്ലെന്നത് എനിക്ക് മനസിലാകുന്നില്ലെന്ന് താരം ട്വീറ്റ് ചെയ്തു.
advertisement

ശിഖര്‍ ധവാന് പരുക്കേറ്റതിനെത്തുടര്‍ന്നായിരുന്നു പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ മത്സരങ്ങളില്‍ വിജയ് ശങ്കറിനാണ് ടീം അവസരം നല്‍കിയത്. ഇന്നത്തെ മത്സരത്തില്‍ 14 റണ്‍സ് മാത്രമാണ് ശങ്കറിന് നേടാന്‍ കഴിഞ്ഞത്. അഞ്ചാമനായി ഇറങ്ങിയ കേദാര്‍ ജാദവ് ഏഴ് റണ്‍സുമാണ് നേടുന്നത്.

Also Read: 'വരുന്നു പോകുന്നു' കേദാര്‍ ജാദവും പുറത്ത്; മത്സരം വിന്‍ഡീസിന്റെ കൈകളില്‍

മത്സരം 34 ഓവര്‍ പിന്നിടുമ്പോള്‍ 164 ന് 4 എന്ന നിലയിലാണ് ഇന്ത്യ. 64 റണ്‍സോടെ നായകന്‍ വിരാട് കോഹ്‌ലിയും 9 റണ്‍സോടെ എംഎസ് ധോണിയുമാണ് ക്രീസില്‍. വിന്‍ഡീസിനായ് കെമര്‍ റോച്ച് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പന്തിന് എന്തുകൊണ്ട് ഈ ടീമില്‍ ഇടമില്ല' മധ്യനിരയുടെ പ്രകടനത്തിനു പിന്നാലെ ഇംഗ്ലീഷ് ഇതിഹാസം ചോദിക്കുന്നു