'വരുന്നു പോകുന്നു' കേദാര്‍ ജാദവും പുറത്ത്; മത്സരം വിന്‍ഡീസിന്റെ കൈകളില്‍

Last Updated:

51 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലി മാത്രം ഒരു ഭാഗത്ത് പിടിച്ച് നില്‍ക്കുകയാണ്

മാഞ്ചസ്റ്റര്‍: വിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായി 7 റണ്‍സെടുത്ത കേദാര്‍ ജാദവ് കെമര്‍ റോച്ചിന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. മത്സരത്തില്‍ റോച്ചിന്റെ മൂന്നാം വിക്കറ്റാണിത്. 10 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഒരു ബൗണ്ടറി ഉള്‍പ്പെട്ടിരുന്നു.
51 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലി മാത്രം ഒരു ഭാഗത്ത് പിടിച്ച് നില്‍ക്കുകയാണ്. 48 റണ്‍സെടുത്ത രാഹുല്‍ പുറത്തായതിനു പിന്നാലെ നാലാം നമ്പറിലെത്തിയ വിജയ് ശങ്കറും അഞ്ചാം നമ്പറിലിറങ്ങിയ ജാദവും വേഗത്തില്‍ മടങ്ങുകയായിരുന്നു.
Also Read: 'നാലാം നമ്പറില്‍ ഉറച്ചില്ല' വിജയ് ശങ്കറും വീണു; വിന്‍ഡീസ് പിടിമുറുക്കുന്നു
കഴിഞ്ഞ മത്സരത്തിലെ മെല്ലെപ്പോക്കിന്റെ പേരില്‍ ഏറെ പഴികേട്ട മുന്‍ നായകന്‍ എംഎസ് ധോണിയാണ് വിരാടിനു കൂട്ടായി കളത്തിലുള്ളത്. മത്സരം 30 ഓം ഓവറിലേക്ക് കടക്കുമ്പോള്‍ 147 ന് 4 എന്ന നിലയിലാണ് ഇന്ത്യ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'വരുന്നു പോകുന്നു' കേദാര്‍ ജാദവും പുറത്ത്; മത്സരം വിന്‍ഡീസിന്റെ കൈകളില്‍
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement