TRENDING:

Mohammed Azharduddeen| അജ്മലിനെ 'അസ്ഹറുദ്ദീനാക്കിയത്' ചേട്ടൻ; ഒറ്റ ഇന്നിംഗ്സ് കൊണ്ട് സൂപ്പർ സ്റ്റാറായ മലയാളിയെ അറിയാം

Last Updated:

കാസർകോടുകാരനായ മുഹമ്മദ് അസ്ഹറുദ്ദീൻ, ബി കെ മൊയ്തു- നഫീസ ദമ്പതികളുടെ എട്ടുമക്കളിൽ ഏറ്റവും ഇളയവനാണ്. ക്രിക്കറ്റ് കുടുംബമാണ് അസ്ഹറിന്റേത്. എട്ടുപേരും ക്രിക്കറ്റ് കളിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുഹമ്മദ് അസ്ഹറുദ്ദീൻ എന്ന് കേട്ടാൽ ഇന്നലെ വരെ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് വരിക ബാറ്റിങ്ങിൽ കൈക്കുഴ കൊണ്ട് അത്ഭുതം തീർത്ത മുൻ ഇന്ത്യൻ നായകനെയായിരുന്നു. എന്നാൽ ഇനി ആ പേര് കേട്ടാൽ ഒറ്റ ഇന്നിംഗ്സ് കൊണ്ട് സ്റ്റാറായ കേരളത്തിന്റെ ക്രിക്കറ്റ് താരം കാസർകോടുകാരനായ അസ്ഹറിന്റെ ചിത്രമായിരിക്കും തെളിയുക. ബുധനാഴ്ചത്തെ ഒറ്റ ഇന്നിംഗ്‌സുകൊണ്ടാണ് അസഹ്‌റുദ്ദീന്‍ രാജ്യമാകമാനമുള്ള ക്രിക്കറ്റ് ആരാധകരുടെ ഉള്ളിലേക്ക് അടിച്ചുകയറിയത്.
advertisement

Also Read- മൊഹമ്മദ് അസ്ഹറുദ്ദീന്‍റെ വെടിക്കെട്ട് ബാറ്റിങ്ങ്, അതിവേഗ സെഞ്ച്വറി; കരുത്തരായ മുംബൈയെ അട്ടിമറിച്ച് കേരളം

കാസർകോടുകാരനായ മുഹമ്മദ് അസ്ഹറുദ്ദീൻ, ബി കെ മൊയ്തു- നഫീസ ദമ്പതികളുടെ എട്ടുമക്കളിൽ ഏറ്റവും ഇളയവനാണ്. ക്രിക്കറ്റ് കുടുംബമാണ് അസ്ഹറിന്റേത്. എട്ടുപേരും ക്രിക്കറ്റ് കളിക്കും. പത്താം വയസിലാണ് അസ്ഹറുദ്ദീൻ ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. കളിമികവ് താരത്തെ സംസ്ഥാന ടീമിലെത്തിച്ചു. രജ്ഞി ട്രോഫിയിലെ മികച്ച സ്ട്രോക്ക് പ്ലെയറായും ഓപ്പണറായും വളരുന്നതാണ് പിന്നീട് കണ്ടത്.

advertisement

Also Read- സെഞ്ച്വറിക്ക് 37 പന്ത്; ആഭ്യന്തര ക്രിക്കറ്റിലെ വേഗതയേറിയ മൂന്നാം സെഞ്ച്വറി; മൊഹമ്മദ് അസ്ഹറുദ്ദീന് KCA ക്യാഷ് അവാർഡ്

അജ്മൽ എന്നായിരുന്നു യഥാർത്ഥ പേര്. സാക്ഷാൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ കടുത്ത ആരാധകനായ ചേട്ടനാണ് അജ്മലിനെ അസ്ഹറുദ്ദീനാക്കിയത്. 10ാം വയസ്സില്‍ തളങ്കര താസ് ക്ലബ്ബില്‍ ക്രിക്കറ്റ് കളി തുടങ്ങിയ അസ്ഹര്‍ 11ാം വയസ്സില്‍ അണ്ടര്‍ 13 ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അസ്ഹര്‍ പിന്നീട് ജില്ലാ ടീം ക്യാപ്റ്റനായി. പിന്നാലെ അണ്ടര്‍ 15 ടീമില്‍. അവിടേയും ക്യാപ്റ്റന്‍ സ്ഥാനം. ഇതോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അസഹ്‌റിനെ നോട്ടമിട്ടു. അസോസിയേഷന്റെ അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അസ്ഹര്‍ 9ാം ക്ലാസില്‍ കോട്ടയം മുത്തോലിയിലെ കെസിഎ അക്കാദമിയില്‍ പരിശീലനം നേടി.

advertisement

2013ല്‍ അണ്ടര്‍ 19 കേരള ടീമിലെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണെങ്കിലും സഞ്ജു സാംസണുള്ളത് കൊണ്ട് ബാറ്റ്‌സാമാനായി ടീമിൽ തുടർന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കെതിരായ ഇന്നലത്തെ ഒറ്റ പ്രകടനത്തോടെ ദേശീയ താരങ്ങളും മുന്‍ താരങ്ങളും അസഹ്‌റുദ്ദീനെ പ്രശംസിച്ച് രംഗത്തെത്തി. 54 പന്തിൽ പുറത്താകാതെ 137 റൺസെടുത്ത അസ്ഹറുദ്ദീൻ പായിച്ചത് 11 സിക്സറുകളും ഒമ്പത് ഫോറും. 37 പന്തിൽ മൂന്നക്കം തികച്ച അസ്ഹറുദ്ദീൻ നേടിയത് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറിയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണിത്. 31 പന്തിൽ സെഞ്ച്വറി തികച്ച ഇന്ത്യൻ താരം റിഷഭ് പന്ത് മാത്രമാണ് അസ്ഹറുദ്ദീന് മുന്നിലുള്ളത്.

advertisement

ഇതുകൊണ്ട് അവസാനിക്കുന്നില്ല് അസ്ഹറുദ്ദീൻ കൈവരിച്ച നേട്ടങ്ങൾ. സയ്യിദ് മുഷ്താഖലി ട്വന്റി 20യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ, സയ്യിദ് മുഷ്താഖലി ട്വന്റി 20യിൽ ഒരു കേരളതാരം സെഞ്ച്വറി നേടുന്നത് ഇതാദ്യം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന കേരള താരം എന്നിങ്ങനെ പോകുന്നു ആ നേട്ടങ്ങൾ. അസ്ഹറുദ്ദീന്‍റെ മിന്നും പ്രകടനത്തിന് പാരിതോഷികമായി 1.37 ലക്ഷം രൂപയുടെ ക്യാഷ് അവാർഡാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലത്തെ പ്രകടനത്തോടെ ഐപിഎൽ ടീമുകളും അസ്ഹറുദ്ദീനെ നോട്ടമിട്ടുകഴിഞ്ഞു. അടുത്ത ഐപിഎൽ സീസണിൽ അസ്ഹറുദ്ദീനും കളിക്കാനുള്ള സാധ്യതയേറി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
Mohammed Azharduddeen| അജ്മലിനെ 'അസ്ഹറുദ്ദീനാക്കിയത്' ചേട്ടൻ; ഒറ്റ ഇന്നിംഗ്സ് കൊണ്ട് സൂപ്പർ സ്റ്റാറായ മലയാളിയെ അറിയാം
Open in App
Home
Video
Impact Shorts
Web Stories