ഒക്ടോബർ അഞ്ചിന് തുടങ്ങുന്ന ടൂർണമെന്റിൽ മുൻ ലോകകപ്പ് മത്സരത്തിൽ ഫൈനലിൽ എത്തിയ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടും. ഒക്ടോബർ എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് മത്സരങ്ങളിൽ പത്ത് ടീം അംഗങ്ങളും ഒരോ തവണ പരസ്പരം ഏറ്റുമുട്ടും. അവസാനമെത്തുന്ന നാല് ടീമുകൾ സെമി ഫൈനലിൽ പ്രവേശിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ ഓരോന്നിലും വിജയിക്കുന്ന ടീമുകൾക്ക് 33 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. മത്സരത്തിൽ തോറ്റ് പുറത്താകുന്ന ടീമിന് 8.4 ലക്ഷം രൂപ വീതവും ലഭിക്കും.
advertisement
”2023 ജൂലൈയിൽ ദക്ഷിണാഫ്രിക്കയിലെ ഡർബിനിൽ നടന്ന വാർഷിക സമ്മേളനത്തിൽ പുരുഷന്മാരുടെയും സ്ത്രീകളുടെ മത്സരങ്ങൾക്ക് തുല്യ തുക നൽകുമെന്ന് ഐസിസി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 2025-ൽ നടക്കാനിരിക്കുന്ന ഐസിസി വനിതാ ലോകകപ്പിനും ഇതേ സമ്മാനത്തുകയായിരിക്കും നൽകുക,”ഐസിസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Also read-ICC ഏകദിന ബൗളിങ്ങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് വീണ്ടും ഒന്നാമത്
ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത് മുമ്പായി സെപ്റ്റംബർ 29ന് തുടങ്ങുന്ന സന്നാഹ മത്സരങ്ങളിൽ പത്ത് ടീമുകളും ഭാഗമാകും. ഇംഗ്ലണ്ടും നെതർലൻഡ്‌സുമാണ് സന്നാഹമത്സരങ്ങളിൽ ഇന്ത്യയുടെ എതിരാളികൾ. അതേസമയം, ഏകദിന സൂപ്പർ ലീഗിലെ ആദ്യ എട്ട് ടീമുകൾ ലോകകപ്പിന് സ്വയമേ യോഗ്യത നേടിയിരുന്നു. ബാക്കിയുള്ള ശ്രീലങ്ക, നെതർലൻഡ്‌സ് എന്നീ ടീമുകൾ ഈ വർഷമാദ്യം നടന്ന യോഗ്യതാ മത്സരങ്ങൾ വിജയിച്ച് എത്തുകയായിരുന്നു.
മുമ്പ് രണ്ട് തവണ ചാംപ്യന്മാരായ വെസ്റ്റ് ഇൻഡീസ് ഇല്ലാതെയുള്ള ആദ്യ ലോകകപ്പ് മത്സരം കൂടിയാണിത്.
മത്സരങ്ങൾ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യ അടക്കുമുള്ള രാജ്യങ്ങൾ തങ്ങളുടെ ടീമുകളെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പാകിസ്താനും തങ്ങളുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. പരിക്കിനെത്തുടർന്ന് പാക് താരം നസീം ഷാ ഇത്തവണ മത്സരിക്കില്ല. ശ്രീലങ്കയും ബംഗ്ലാദേശും ഇതുവരെയും ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.
ഓരോ ടീമിനും തങ്ങളുടെ അംഗങ്ങളുടെ കാര്യത്തിൽ മാറ്റം വരുത്താനുള്ള അവസാന തീയതി സെപ്റ്റംബർ 27 ആണ്.