2017 ലാണ് അവസാനമായി ചാമ്പ്യൻസ് ട്രോഫി ടൂർണമെൻറ് നടന്നത്. 2017ൽ നിന്നും ആകെ സമ്മാനത്തുക 53 ശതമാനം ഐസിസി വർദ്ധിപ്പിച്ചിട്ടുണ്ട്. ആകെ 59.9 കോടി രൂപയാണ് ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുകയായി വിതരണം ചെയ്യുന്നത്. കിരീടം നേടുന്ന ടീമിന് 2.24 മില്യൺ ഡോളർ (ഏകദേശം 19.45 കോടി രൂപ) ആണ് സമ്മാന തുകയായി ലഭിക്കുന്നത്. അതേസമയം റണ്ണേഴ്സ് അപ്പ് ആകുന്ന ടീമിന് ലഭിക്കുന്നത് 1.12 മില്യൺ ഡോളർ (ഏകദേശം 9.72 കോടി രൂപ) ആണ്.
advertisement
സെമിയിൽ എത്തുന്ന ടീമുകൾക്ക് 5.4 കോടി വീതവും അഞ്ചും ആറും സ്ഥാനത്ത് എത്തുന്ന ടീമുകൾക്ക് മൂന്ന് കോടി രൂപയും സമ്മാനത്തുകയായി ലഭിക്കും. ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തും എത്തുന്ന ടീമുകൾക്ക് 1.21 കോടി രൂപയും ലഭിക്കും.
ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും 1.08 കോടി രൂപയും സമ്മാനത്തുകയായി ലഭിക്കും.മാത്രമല്ല ഇതിനു പുറമെ ഓരോ മത്സരത്തിനും ടീമുകൾക്ക് 29 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കുന്നു.
പാകിസ്ഥാനിലാണ് വേദിയെങ്കിലും പാകിസ്ഥാനിൽ കളിക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനെ തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിൽ ഹൈബ്രിഡ് രീതിയിലാണ് നടക്കുക. ഈ മാസം 23നാണ് ഇന്ത്യ-പാക് പോരാട്ടം
നാലുവർഷം കൂടുമ്പോൾ നടത്തുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാൻ ഐസിസി റാങ്കിങ്ങിൽ ആദ്യ 8 സ്ഥാനങ്ങളിൽ ഉള്ള ടീമുകൾക്കാണ് യോഗ്യത. മുൻ ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസും ശ്രീലങ്കയും യോഗ്യത നേടിയില്ല. അതേസമയം അഫ്ഗാനിസ്ഥാൻ യോഗ്യത നേടി.