വിശാഖപട്ടണത്തെ ഗ്രൗണ്ടില്‍ വിന്‍ഡീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തിയായിരുന്നു കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടം. മത്സരത്തില്‍ 150 റണ്‍സ് നേടാന്‍ ഒരു റണ്‍സ് മതിയെന്നിരിക്കെ കോഹ്‌ലി വേഗത്തില്‍ രണ്ട് റണ്‍സ് നേടിയ ടീമിനോടുള്ള താരത്തിന്റെ പ്രതിബദ്ധത തെളിയിക്കുന്നതായിരുന്നു. മുഴുനീള ഡൈവിങ്ങിലൂടെയായിരുന്നു കോഹ്‌ലി രണ്ട് റണ്‍സ് ഓടിയെടുത്തത്. മത്സരത്തിനു പിന്നാലെ ബിസിസിഐ ടിവിയ്ക്ക നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത് താന്‍ തന്റെ ജോലി മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു.
advertisement
'രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് വലിയ ബഹുമതിയാണ്. ദേശീയ ടീമില്‍ എത്തി 10 വര്‍ഷം കഴിഞ്ഞിട്ടും ഇവിടെ ഞാനെന്തെങ്കിലും ചെയ്തുവെന്ന തോന്നല്‍ എനിക്കില്ല. രാജ്യാന്തര ക്രിക്കറ്റില്‍ രാജ്യത്തിനായി നേടുന്ന ഓരോ റണ്ണിനും നമ്മള്‍ കഠിനാധ്വാനം ചെയ്‌തേ പറ്റു. അതിനായി ഒരോവറില്‍ ആറുതവണ ക്രീസിലേക്ക് ഡൈവ് ചെയ്യേണ്ടി വരികയാണെങ്കില്‍ ടീമിനായി ഞാനതും ചെയ്യും. രാജ്യത്തിനായി കളിക്കാനാണ് എന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. അതുതന്നെയാണ് എന്റെ ജോലി' കോഹ്‌ലി പറഞ്ഞു.
പരിക്ക് ഭേദമായില്ല; പൃഥ്വി ഷാ ടീമില്‍ നിന്നും പുറത്ത്
'ഇത് ആരോടെങ്കിലുമുള്ള പ്രതിബദ്ധത കാണിക്കലല്ല. ടീമിനായി ഒരു അധിക റണ്‍കൂടി നേടുക എന്നതാണ്. അല്ലാതെ ഞാന്‍ ക്ഷീണിതനാണ്. ഇനി ഒരു റണ്‍കൂടി ഓടാന്‍ കഴിയില്ലെന്ന് ചിന്തിക്കലല്ല കാര്യം. ടീമിനായി എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യുക എന്നതിലാണ് കാര്യം' താരം പറയുന്നു.