പരിക്ക് ഭേദമായില്ല; പൃഥ്വി ഷാ ടീമില്‍ നിന്നും പുറത്ത്
Last Updated:
ന്യൂഡല്‍ഹി: അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായെ ഉള്‍പ്പെടുത്താതെ മുംബൈ രഞ്ജി ട്രോഫി ടീമിനെ പ്രഖ്യാപിച്ചു. റെയില്‍വേസിനെതിരെ നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മത്സരത്തിനുള്ള ടീമില്‍ നിന്നാണ് ഷാ പുറത്തായിരിക്കുന്നത്. മത്സരത്തിനു മുമ്പ് ഫിറ്റ്‌നെസ് തെളിയിച്ചാല്‍ താരത്തിന് ടീമിലിടം പിടിക്കാന്‍ സാധിച്ചേക്കും.
വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെയായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ കൈമുട്ടിന് പരിക്കേറ്റത്. ടീം തെരഞ്ഞെടുപ്പ് സമയം വരെ താരം ആരോഗ്യ നില വീണ്ടെടുത്തിട്ടില്ലെന്നാണ് സെലക്ടര്‍മാര്‍ പറയുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയെ ചാമ്പ്യന്മാരാക്കിയ ശ്രേയസ് അയ്യര്‍ തന്നെയാണ് രഞ്ജിയിലും ടീമിന്റെ നായകന്‍.
സീനിയര്‍ താരം ധവാന്‍ കുല്‍ക്കര്‍ണിയാണ് പതിനഞ്ച് അംഗ ടീമിന്റെ ഉപനായകന്‍. മുംബൈയുടെ സൂപ്പര്‍ താരങ്ങളായ അനില്‍ ഹെര്‍വാദ്കര്‍, സിദ്ധേഷ് ലാഡ്, ആദിത്യ താരെ എന്നിവര്‍ ടീമിലിടം പിടിച്ചിട്ടുണ്ട്.
advertisement
ടീം: ശ്രേയസ് അയ്യര്‍, ധവാന്‍ കുല്‍ക്കര്‍ണി, അനില്‍ ഹെര്‍വാദ്കര്‍, സിദ്ധേഷ് ലാഡ്, ആദിത്യ താരെ, സൂര്യകുമാര്‍ യാദവ്, ആഷയ് സര്‍ദേശായി, ഏക്‌നാത് കേര്‍കര്‍, ശശിവം, ആകാഷ് പര്‍കാര്‍, കോതാരി, ഷംസ് മുലാനി, തുഷാര്‍ ദേശ്പാണ്ഡെ, റോയ്‌സ്റ്റണ്‍
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2018 1:22 PM IST