സെമിയില്‍ പുറത്തായ ഇന്ത്യന്‍ ടീമിലെ രണ്ട് അംഗങ്ങള്‍ക്ക് മാത്രമാണ് ലോകകപ്പ് ഇലവനില്‍ ഇടംപിടിക്കാനായത്. രോഹിത് ശര്‍മയും ജസ്പ്രീത് ബൂമ്രയുമാണ് ഈ രണ്ടുപേര്‍. ഓസീസീന്റെയും ന്യൂസിലന്‍ഡിന്റെയും രണ്ട് താരങ്ങളും ഒരു ബംഗ്ലാദേശ് താരവുമാണ് ടീമിലുള്ളത്. വിക്കറ്റ് കീപ്പറായി ടീമിലിടം പിടിച്ചത് ഓസീസിന്റെ അലക്‌സ് ക്യാരിയാണ്.
ടീം: രോഹിത് ശര്‍മ (ഇന്ത്യ), ജേസണ്‍ റോയ് (ഇംഗ്ലണ്ട്), വില്യംസണ്‍ (ന്യൂസീലന്‍ഡ്), ഷാകിബ് അല്‍ ഹസ്സന്‍ (ബംഗ്ലാദേശ്), ജോ റൂട്ട് (ഇംഗ്ലണ്ട്), ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്), അലെക്‌സ് കാരി (വിക്കറ്റ് കീപ്പര്‍- ഓസീസ്), മിച്ചല്‍ സ്റ്റാര്‍ക് (ഓസീസ്), ജോഫ്ര ആര്‍ച്ചര്‍ (ഇംഗ്ലണ്ട്), ലോക്കി ഫെര്‍ഗൂസന്‍ (ന്യൂസീലന്‍ഡ്), ബൂമ്ര (ഇന്ത്യ). കിവീസ് താരം ട്രെന്റ് ബോള്‍ട്ടാണ് ടീമിലെ പന്ത്രണ്ടാമന്‍.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2019 5:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി; ടീമിലിടം പിടിച്ചത് രണ്ട് ഇന്ത്യക്കാര്‍