'ഞാനല്ല, താരങ്ങള്‍ക്ക് തന്നെയാണ് മുഴുവന്‍ ക്രെഡിറ്റും' ലോകകപ്പ് കൈയ്യിലെടുക്കാന്‍ വിസ്സമതിച്ച് ഇംഗ്ലീഷ് പരിശീലകന്‍

Last Updated:

ട്രോഫി കൈയ്യിലെടുത്തെങ്കിലും ഉടന്‍ തന്നെ തന്റെ ഒപ്പമുള്ളവര്‍ക്ക് കൈമാറാന്‍ തിടുക്കപ്പെടുകയായിരുന്നു ട്രെവര്‍ ബെയ്ലിസ്സ്

ലോഡ്‌സ്: ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ 'ജയിക്കാന്‍' കഴിഞ്ഞില്ലെങ്കിലും കിവികളോട് തോല്‍വി വഴങ്ങാതെയാണ് ഇംഗ്ലണ്ട് പന്ത്രണ്ടാം ലോകകപ്പിന്റെ രാജാക്കന്മാരായത്. നിശ്ചിത അമ്പതോവറിലും സൂപ്പര്‍ ഓവറിലും കളി സമനിലയായതോടെയാണ് ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് ജേതാക്കളായത്.
എന്നാല്‍ കിരീടവുമായി ഇംഗ്ലീഷ് താരങ്ങളും സംഘവും മൈതാനം ചുറ്റുമ്പോള്‍ രസകരമായ ഒരു നിമിഷത്തിനും ലോഡ്‌സ് സാക്ഷ്യം വഹിച്ചു. താരങ്ങള്‍ ലോകകിരീടം പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസ്സിന്റെ കൈയ്യില്‍ നല്‍കി മുന്നേ നടക്കുകയായിരുന്നു. എന്നാല്‍ ട്രോഫി കൈയ്യിലെടുത്തെങ്കിലും ഉടന്‍ തന്നെ തന്റെ ഒപ്പമുള്ളവര്‍ക്ക് കൈമാറാന്‍ തിടുക്കപ്പെടുകയായിരുന്നു അദ്ദേഹം.
Also Read: 'ഞാന്‍ ഈ നിയമത്തോട് യോജിക്കുന്നില്ല' കിവികളെ പരാജയപ്പെടുത്തിയ നിയമത്തിനെതിരെ യുവിയും രോഹിത്തും കൈഫും
പരിശീലക സംഘത്തിലുള്ളവര്‍ കിരീടം ഉയര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതുകേള്‍ക്കാതെ ട്രോഫി കൈമാന്‍ ശ്രമിക്കുകയും ചെയ്ത ബെയ്‌ലിസ്സ് ആരും വാങ്ങുന്നില്ലെന്ന് മനസിലായതോടെ കിരീടം ഗ്രൗണ്ടില്‍ വയ്ക്കുകയായിരുന്നു. എന്നാല്‍ ഇത് ഉടന്‍ തന്നെ തിരിച്ചെടുക്കുന്നുമുണ്ട്. പരിശീലകന് ക്രെഡിറ്റ് ഒന്നും ആവശ്യമില്ലെന്ന് തോന്നുന്നു എന്ന് പറഞ്ഞുകൊണ്ട് ഐസിസിയാണ് ഈ വീഡിയോ പങ്കുവെച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഞാനല്ല, താരങ്ങള്‍ക്ക് തന്നെയാണ് മുഴുവന്‍ ക്രെഡിറ്റും' ലോകകപ്പ് കൈയ്യിലെടുക്കാന്‍ വിസ്സമതിച്ച് ഇംഗ്ലീഷ് പരിശീലകന്‍
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement