TRENDING:

ക്രിക്കറ്റിൽ സമത്വ വിപ്ലവവുമായി ഐസിസി; പുരുഷ-വനിതാ ടീമുകള്‍ക്ക് ഇനി തുല്യ സമ്മാനത്തുക

Last Updated:

ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ നടക്കുന്ന ഐസിസി വാര്‍ഷിക യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോക ക്രിക്കറ്റ് ചരിത്രത്തിലെ സുപ്രധാന തീരുമാനവുമായി അന്താരാഷ്ട ക്രിക്കറ്റ് കൗണ്‍സില്‍. ഐസിസി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റുകളില്‍ പുരുഷ- വനിത ടീമുകള്‍ക്ക് ഇനി മുതല്‍ തുല്യ സമ്മാനത്തുക നല്‍കുമെന്ന് അന്താരാഷ്ട ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ നടക്കുന്ന ഐസിസി വാര്‍ഷിക യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. 2023 നകം വനിതാ-പുരുഷ ടീമുകള്‍ക്കുള്ള സമ്മാനത്തുക പൂര്‍ണമായും തുല്യമാക്കാനാണ് ഐസിസി ലക്ഷ്യമിടുന്നത്.
advertisement

ചരിത്രപരമായ ഈ തീരുമാനം ഏറെ സന്തോഷം നല്‍കുന്നതാണ്. പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുക നല്‍കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ 2017 മുതല്‍ ഐസിസി വനിതാ ടൂര്‍ണമെന്റുകളിലെ സമ്മാനത്തുക ക്രമാനുഗതമായി വര്‍ധിപ്പിക്കുന്നുണ്ടെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘ക്രിക്കറ്റ് യഥാർത്ഥത്തിൽ എല്ലാവർക്കും വേണ്ടിയുള്ള ഒരു കായിക വിനോദമാണ്, ഐസിസി ബോർഡിന്റെ ഈ തീരുമാനം അതിനെ ശക്തിപ്പെടുത്തുകയും ഗെയിമിനുള്ള ഓരോ കളിക്കാരന്റെയും സംഭാവനകളെ ഒരേപോലെ അനുമോദിക്കാനും വിലമതിക്കാനും ഞങ്ങളെ പ്രാപ്തരാക്കുന്നു.’- ഗ്രെഗ് ബാര്‍ക്ലെ കൂട്ടിച്ചേര്‍ത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ക്രിക്കറ്റിൽ സമത്വ വിപ്ലവവുമായി ഐസിസി; പുരുഷ-വനിതാ ടീമുകള്‍ക്ക് ഇനി തുല്യ സമ്മാനത്തുക
Open in App
Home
Video
Impact Shorts
Web Stories