TRENDING:

'നാലാം നമ്പറില്‍ ഉറച്ചില്ല' വിജയ് ശങ്കറും വീണു; വിന്‍ഡീസ് പിടിമുറുക്കുന്നു

Last Updated:

19 പന്തില്‍ മൂന്ന് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ശങ്കര്‍ 14 റണ്‍സെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാഞ്ചസ്റ്റര്‍: വിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി 14 റണ്‍സെടുത്ത വിജയ് ശങ്കര്‍ കെമര്‍ റോച്ചിന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. നാലാം നമ്പറില്‍ ഇന്ത്യ പരീക്ഷിച്ച താരം നിലയുറപ്പിക്കുന്നതിനു മുന്‍പേ മടങ്ങിയത് മാനേജ്‌മെന്റിന് തലവേദനയുണര്‍ത്തുന്നതാണ്. പ്രത്യേകിച്ചും ഋഷഭ് പന്തിനെയും ദിനേശ് കാര്‍ത്തിക്കിനെയും പോലുള്ള താരങ്ങല്‍ പുറത്ത് നില്‍ക്കുമ്പോള്‍.
advertisement

19 പന്തില്‍ മൂന്ന് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ശങ്കര്‍ 14 റണ്‍സെടുത്തത്. നേരത്തെ 18 റണ്‍സെടുത്ത രോഹിത്തിനെയും 48 റണ്‍സെടുത്ത രാഹുലിനെയും ഇന്ത്യക്ക് നഷ്ടമായിരുന്നു. മത്സരം 27 ഓവര്‍ പിന്നിടുമ്പോള്‍ 132 ന് 3 എന്ന നിലയിലാണ് ഇന്ത്യ. 50 റണ്‍സോടെ കോഹ്‌ലിയും കേദാര്‍ ജാദവുമാണ് ക്രീസില്‍.

Also Read: 'ഇതിഹാസങ്ങളെ പിന്തള്ളി കോഹ്‌ലി' അതിവേഗത്തില്‍ 20,000 അന്താരാഷ്ട്ര റണ്‍സുമായി ഇന്ത്യന്‍ നായകന്‍

നേരത്തെ 18 റണ്‍സെടുത്ത രോഹിത്ത് അംപയറിന്റെ വിവാദ തീരുമാനത്തിലാണ് പുറത്തായത്. ഫീല്‍ഡ് അംപയര്‍ വിക്കറ്റ് വിളിക്കാത്തതിനെത്തുടര്‍ന്ന് ഡിആര്‍സ് നല്‍കിയാണ് വിന്‍ഡീസ് രോഹിത്തിന്റെ വിക്കറ്റ് നേടിയെടുത്തത്. താരത്തിന്റെ ബാറ്റിലാണോ പാഡിലാണോ പന്ത് തട്ടിയതെന്ന സംശയം ഉണര്‍ന്നെങ്കിലും തേര്‍ഡ് അംപയര്‍ വിക്കറ്റ് വിളിക്കുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'നാലാം നമ്പറില്‍ ഉറച്ചില്ല' വിജയ് ശങ്കറും വീണു; വിന്‍ഡീസ് പിടിമുറുക്കുന്നു