'ഇതിഹാസങ്ങളെ പിന്തള്ളി കോഹ്‌ലി' അതിവേഗത്തില്‍ 20,000 അന്താരാഷ്ട്ര റണ്‍സുമായി ഇന്ത്യന്‍ നായകന്‍

Last Updated:

417 ാം ഇന്നിങ്‌സിലാണ് വിരാട് 20,000 റണ്‍സ് തികച്ചത്.

മാഞ്ചസ്റ്റര്‍: വിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 37 ല്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സ്വന്തമാക്കിയത് ചരിത്ര നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 20,000 റണ്‍സ് തികയ്ക്കുന്ന താരമായാണ് വിരാട് മാറിയത്. 417 ാം ഇന്നിങ്‌സിലാണ് വിരാട് 20,000 റണ്‍സ് തികച്ചത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും 453 ഇന്നിങ്സുകളില്‍ നിന്നായിരുന്നു 20,000 റണ്‍സ് പൂര്‍ത്തീകരിച്ചത്. ഇവര്‍ക്ക് പുറമെ 20,000 താണ്ടിയ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന് 468 ഇന്നിങ്സുകളും വേണ്ടിവന്നിരുന്നു. റെക്കോര്‍ഡ് പുസ്‌കത്തില്‍ ഇതിഹാസങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് വിരാടിന്റെ ഈ നേട്ടം.
Also Read: അര്‍ധ സെഞ്ച്വറിയ്ക്ക് രണ്ട് റണ്‍സകലെ രാഹുലും വീണു
വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറുടെ പന്തിലാണ് വിരാട് 20,000 ക്ലബ്ബില്‍ കടന്നുകൂടിയത്. അതേസമയം മത്സരത്തില്‍ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും കോഹ്‌ലിയും വിജയ് ശങ്കറും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയാണ്. 24 ഓവര്‍ പിന്നിടുമ്പോള്‍ 114 ന് 2 എന്ന നിലയിലാണ് ഇന്ത്യ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇതിഹാസങ്ങളെ പിന്തള്ളി കോഹ്‌ലി' അതിവേഗത്തില്‍ 20,000 അന്താരാഷ്ട്ര റണ്‍സുമായി ഇന്ത്യന്‍ നായകന്‍
Next Article
advertisement
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
  • കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഹമീദ് ഫൈസി.

  • മുസ്ലിം ലീഗിൽ സുന്നികൾക്കെതിരായ പ്രതികരണങ്ങൾ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നു.

  • അമൃതാനന്ദമയിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ശ്രമം.

View All
advertisement