സ്‌കോര്‍ബോര്‍ഡില്‍ 54 റണ്‍സ് ചേര്‍ത്തപ്പോള്‍ രണ്ട് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 18 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‌ലിയും എട്ട് റണ്‍സെടുത്ത ഓപ്പണര്‍ ധവാനെയുമാണ് ഇന്ത്യക്ക് നഷ്ടമായത്. ഫെഹ്‌ലുക്വായോയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡീകോക്ക് മനോഹരമായ ക്യാച്ചിലൂടെ വിരാടിനെ വീഴ്ത്തുകയായിരുന്നു.
Also read: 'കോഹ്‌ലിയും വീണു' റണ്‍സ് കണ്ടെത്താനാകാതെ ഇന്ത്യ പതറുന്നു
സ്‌കോര്‍ബോര്‍ഡില്‍ വെറും 13 റണ്‍സ് മാത്രമുള്ളപ്പോഴാണ് ധവാനെ ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനത്തിന് മുന്നില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടക്കാനെ കഴിഞ്ഞുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ യൂസവേന്ദ്ര ചാഹലാണ് പ്രോട്ടീസിനെ തകര്‍ത്തത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 05, 2019 9:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World Cup 2019: 'ഉപനായകന്‍ നയിക്കുന്നു' രോഹിത്തിന് അര്‍ധ സെഞ്ച്വറി; കരുതലോടെ ഇന്ത്യ
